ലൈഫ്​ ഗാർഡുകൾ കടലിലിറങ്ങി; സ്വയരക്ഷക്ക്​

കണ്ണൂർ: മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാൻ സ്വന്തം ജീവൻ പണയപ്പെടുത്തി കടലിൽ ചാടുന്ന ലൈഫ് ഗാർഡുകൾ വെള്ളിയാഴ്ച കടലിലിറങ്ങിയത് സ്വയരക്ഷക്കായി. വർഷങ്ങളായി തുച്ഛ വേതനത്തിനുവേണ്ടി അധ്വാനിക്കുന്ന ഇവർ സ്വന്തം തൊഴിൽ സംരക്ഷണത്തിനു വേണ്ടിയാണ് കടലിലിറങ്ങിയത്. ലൈഫ് ഗാർഡ് അസോസിഷേയ​െൻറ ആഭിമുഖ്യത്തിൽ 21ന് നടക്കുന്ന പണിമുടക്കി​െൻറ പ്രചാരണാർഥം പയ്യാമ്പലം കടലിൽ നടന്ന ജലശയനത്തിൽ 10 ലൈഫ് ഗാർഡുമാർ പെങ്കടുത്തു. കോഴിക്കോട് മേഖലതല പ്രചാരണത്തി​െൻറ ഭാഗമായിരുന്നു പയ്യാമ്പലത്തെ സമരം. 33 വർഷമായി ലൈഫ് ഗാർഡുമാരുടെ സേവനം സർക്കാർ ഉപയോഗെപ്പടുത്തുന്നുണ്ട്. ഇതുവരെ സർക്കാർ ഒരാളെപ്പോലും സ്ഥിരപ്പെടുത്തിയിട്ടില്ല. ഫുഡ്, റിസ്ക് അലവൻസുകളും തടഞ്ഞുവെച്ചിരിക്കുകയാണ്. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുന്നതിനുള്ള ഒരുക്കത്തിലാണ് തങ്ങളെന്നും ലൈഫ് ഗാർഡുകൾ പറഞ്ഞു. സമരം സി.െഎ.ടി.യു സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ ലൈഫ് ഗാർഡ് യൂനിയൻ സംസ്ഥാന സെക്രട്ടറി പി. ചാൾസണ് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. -സംഘാടക സമിതി ചെയർമാൻ ടി. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി.െഎ.ടി.യു ജില്ല സെക്രട്ടറി കെ. മനോഹരൻ, അരക്കൻ ബാലൻ, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കുടുവൻ പത്മനാഭൻ, - പൂക്കോടൻ ചന്ദ്രൻ, കെ. ജയരാജൻ, എ.വി. പ്രകാശൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.