കലക്​ടറുടെ വിലക്ക്​ അവഗണിച്ച്​ അനധികൃത ശ്​മശാനം: ഒത്തുതീർപ്പ്​ ചർച്ച പൊലീസ്​ മാറ്റിവെച്ചു

കാസർകോട്: കലക്ടറുടെയും പഞ്ചായത്തി​െൻറയും വിലക്ക് അവഗണിച്ച് ജനവാസ മേഖലയിലെ പുഴയോരഭൂമി ശ്മശാനമാക്കിയതിനെതിരെ നാട്ടുകാർ നൽകിയ പരാതി ഒത്തുതീർപ്പാക്കാൻ പൊലീസ് ചൊവ്വാഴ്ച നടത്താൻ നിശ്ചയിച്ച ചർച്ച മാറ്റിവെച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിൽ ഭീമനടി വില്ലേജിലെ പാമ്പൂരിയിൽ കോളിയാട് ചാമുണ്ഡേശ്വരി വിഷ്ണുമൂർത്തി ക്ഷേത്രത്തി​െൻറ അധീനതയിൽപ്പെട്ട ഭൂമിയിൽ മൃതദേഹം ദഹിപ്പിക്കുന്നതിനെതിരായ പരാതി പരിഹരിക്കാൻ ചിറ്റാരിക്കാൽ സ്റ്റേഷനിൽ നടത്താനിരുന്ന ചർച്ചയാണ് മാറ്റിവെച്ചത്. പരാതിയിൽ കേസെടുക്കാതെ ക്ഷേത്രകമ്മിറ്റിക്ക് അനുകൂലമായി തീർപ്പാക്കാനാണ് ചർച്ച ഒഴിവാക്കിയതെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചൊവ്വാഴ്ച രാവിലെ പൊലീസ് ഉദ്യോഗസ്ഥൻ പരാതിക്കാരെ ഫോണിൽ വിളിച്ച് ചർച്ച മാറ്റിവെക്കാൻ തീരുമാനിച്ചതായി അറിയിക്കുകയായിരുന്നു. ചിറ്റാരിക്കാലിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പെങ്കടുക്കുന്ന പൊതുയോഗം ഉള്ളതുകൊണ്ട് സമയമില്ല എന്നതാണ് മാറ്റിവെക്കാൻ കാരണമായി പറഞ്ഞത്. ഇനിയെന്ന് ചർച്ച നടത്താനാവുമെന്ന് വ്യക്തമാക്കിയതുമില്ല. ഉച്ചക്ക് 12നാണ് ചർച്ച നടത്താൻ നിശ്ചയിച്ചിരുന്നത്. വൈകീട്ട് മൂന്നിനാണ് ഉമ്മൻ ചാണ്ടിയുടെ പൊതുയോഗത്തിന് സമയം അനുവദിച്ചിരുന്നത്. പരാതിയിലെ എതിർകക്ഷികളായ ക്ഷേത്രകമ്മിറ്റി ഭാരവാഹികളെ തിങ്കളാഴ്ച ചിറ്റാരിക്കാൽ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി സംസാരിച്ചിരുന്നു. ഇതേത്തുടർന്നാണ് പരാതി ഒതുക്കാൻ ധാരണയായതെന്ന് സംശയിക്കുന്നതായി പരാതിക്കാർ പറയുന്നു. സി.പി.എം പ്രാദേശിക നേതൃത്വവും അനധികൃത ശ്മശാനം സ്ഥാപിച്ചവർക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് പ്രദേശവാസികളായ പാർട്ടി പ്രവർത്തകർ ആരോപിക്കുന്നു. പുഴയോരത്ത് അനധികൃതമായി നിർമിച്ച ശ്മശാനത്തിൽ നവംബർ എട്ടിന് രാവിലെയാണ് രണ്ടാംതവണ മൃതദേഹം ദഹിപ്പിച്ചത്. തഹസിൽദാർ, എസ്.െഎ, പഞ്ചായത്ത് സെക്രട്ടറി എന്നിവരുടെ എതിർപ്പ് അവഗണിച്ചാണിത്. ഇതിനെതിരെ നാട്ടുകാർ ചിറ്റാരിക്കാൽ പൊലീസിൽ നൽകിയ പരാതിയിൽ ദിവസങ്ങൾ കഴിഞ്ഞിട്ടും കേസെടുത്തിട്ടില്ല. പകരം പ്രശ്നം പറഞ്ഞുതീർക്കാനുള്ള നീക്കമാണുണ്ടായത്. പ്രദേശവാസിയായ പി.പി. കുമാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 2016 നവംബർ 22ന് പഞ്ചായത്ത് സെക്രട്ടറി അനധികൃത ശ്മശാന നിർമാണം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ക്ഷേത്ര കമ്മിറ്റി പ്രസിഡൻറിന് നോട്ടീസ് നൽകിയിരുന്നു. ഇത് അവഗണിച്ച് മൃതദേഹം ദഹിപ്പിച്ചതിനെ തുടർന്നാണ് നാട്ടുകാർ കലക്ടർക്ക് പരാതി നൽകിയത്. ഇതി​െൻറ അടിസ്ഥാനത്തിൽ കഴിഞ്ഞ ഒക്ടോബർ 30ന് ജില്ല കലക്ടർ പുറപ്പെടുവിച്ച ഉത്തരവും മറികടന്നാണ് വീണ്ടും മൃതദേഹം ദഹിപ്പിച്ചത്. പുഴയോരത്ത് വിലക്ക് വാങ്ങിയ മൂന്ന് സ​െൻറ് ഭൂമിയിലാണ് ക്ഷേത്ര കമ്മിറ്റി ശ്മശാനം സ്ഥാപിച്ചത്. എന്നാൽ, ഇതി​െൻറ ചുറ്റുമതിൽ നിർമിച്ചത് എട്ട് മീറ്ററോളം പുറേമ്പാക്ക് ഭൂമി കൈയേറിയാണെന്ന് റവന്യൂ അധികൃതർ ഭൂമി അളന്നപ്പോൾ കണ്ടെത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.