'നാസ' വിശേഷങ്ങളുമായി അവർ തിരിച്ചെത്തി; കുട്ടിശാസ്​ത്രജ്ഞർക്ക്​ ഹൃദ്യമായ വരവേൽപ്

തലശ്ശേരി: ബഹിരാകാശയാത്രക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ നേരിൽ കാണാനും ബഹിരാകാശ സാങ്കേതികവിദ്യയെ അടുത്തറിയാനും സാധിച്ചതി​െൻറ അമ്പരപ്പിലാണ് ഷിൻജുലിനും സഞ്ജയ് സുധനും. നാസ സന്ദർശിച്ച കേരളത്തിൽനിന്നുള്ള വിദ്യാർഥി ശാസ്ത്രസംഘത്തിൽ അംഗങ്ങളായിരുന്ന മമ്പറം ഇംഗ്ലീഷ്മീഡിയം സീനിയർ സെക്കൻഡറി സ്കൂൾ പ്ലസ് ടു വിദ്യാർഥികളായ എരഞ്ഞോളി വാടിയിൽപീടികക്കടുത്ത ഷിൻജുലും പെരളശ്ശേരി കോട്ടത്തെ സഞ്ജയ്സുധനും എപ്പോഴും മനസ്സിൽ സൂക്ഷിക്കാനുള്ള അനുഭവങ്ങളുമായാണ് തിരിച്ചെത്തിയത്. തൃശൂർ സ്വദേശികളായ ആദിത്യ ചന്ദ്രപ്രസാദ്, ജോയൽ വർഗീസ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേർ. നാസയിലെ വിസ്മയക്കാഴ്ചയുടെ അനുഭൂതിയുമായി തിരിച്ചെത്തിയ ഇവർക്ക് ഹൃദ്യമായ വരവേൽപാണ് നാട് ഒരുക്കിയത്. ലോകത്തി​െൻറ വിവിധഭാഗങ്ങളിൽനിന്നുള്ള 4000 കുട്ടികളിൽനിന്ന് യുവശാസ്ത്ര പുരസ്കാരം നേടിയാണ് കേരളത്തി​െൻറ അഭിമാനതാരങ്ങളായ കുട്ടിശാസ്ത്രജ്ഞർ ലോകത്തോളം ഉയർന്നത്. അവസാനഘട്ടത്തിലെ 30 ടീമിൽനിന്ന് മികവ് പ്രകടിപ്പിച്ച മൂന്നു ടീമിലെ നാലുപേരെയാണ് യുവശാസ്ത്ര പുരസ്കാരത്തിന് സംഘാടകർ തെരഞ്ഞെടുത്തത്. പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് ഇന്ധനമെന്ന ആശയമാണ് കണ്ണൂർ സ്വദേശികളായ ഷിൻജുലും സഞ്ജയും അവതരിപ്പിച്ചത്. യാത്രയിൽ വിദ്യാർഥിപ്രതിഭകൾക്കൊപ്പം പരിശീലനം നൽകിയ അധ്യാപകർക്കും അവസരം ലഭിച്ചു. ബഹിരാകാശമേഖലയിലെ വിസ്മയകലവറയാണ് ഹൊർലാൻഡിലെ കെന്നഡീസ് സ്േപസ് സ​െൻററെന്ന് ഷിൻജുലും സഞ്ജയ്സുധനും പറഞ്ഞു. ബഹിരാകാശയാത്രക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ നേരിട്ട് കാണാനും ഏറ്റവും കൂടുതൽ ദൗത്യത്തിൽ പങ്കെടുത്ത അഗ്ലാൻറസ് സ്േപസ് ഷട്ടിലിനെക്കുറിച്ച് വിശദമായി മനസ്സിലാക്കാനും സാധിച്ചു. പ്രശസ്തരായ ബഹിരാകാശയാത്രക്കാരെ ആദരിക്കുന്ന ഹോൾ ഓഫ് ഫെയിമിൽ രാകേഷ് ശർമ, കൽപന ചൗള തുടങ്ങിയവർക്ക് ഇടംലഭിക്കാത്തതിൽ ചെറിയ നിരാശയുണ്ടായെന്ന് ഷിൻജുൽ പറഞ്ഞു. ബഹിരാകാശകേന്ദ്രത്തിലെ സന്ദർശനത്തിനൊപ്പം അമേരിക്കയുടെ ചരിത്രത്തിലേക്കും സംസ്കാരത്തിലേക്കുമുള്ള യാത്രകൂടിയായി സഞ്ചാരംമാറി. നയാഗ്ര സന്ദർശനം കാഴ്ചയുടെ മറ്റൊരുലോകം സൃഷ്ടിച്ചു. എരഞ്ഞോളി വാടിയിൽപീടിക ഷിംന നിവാസിൽ ജ്യോതിഷ്--ഷിംന ദമ്പതികളുടെ മകനാണ് ഷിൻജുൽ. പെരളശ്ശേരി കോട്ടം വിസ്മയയിൽ സുധൻ--ഷീന ദമ്പതികളുടെ മകനാണ് സഞ്ജയ് സുധൻ. നാസയിൽനിന്ന് മടങ്ങിയെത്തിയ യുവശാസ്ത്രജ്ഞർക്ക് തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ എ.എൻ. ഷംസീർ എം.എൽ.എ, എരഞ്ഞോളി പഞ്ചായത്ത് പ്രസിഡൻറ് എ.കെ. രമ്യ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സ്വീകരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.