മഞ്ചേശ്വരം: വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം വീട്ടുകാരെ ആക്രമിച്ച് യുവതിയുടെ സ്വര്‍ണമാല തട്ടിപ്പറിച്ചതായി പരാതി. കുഞ്ചത്തൂര്‍ പദവിലെ ഇബ്രാഹീം (52), മകന് നിസാർ, മരുമകള്‍ സെറീന എന്നിവര്‍ക്കാണ് പരിക്കേറ്റത്. സെറീനയുടെ കഴുത്തിലുണ്ടായിരുന്ന ഒന്നേകാല്‍ പവന് തൂക്കമുള്ള സ്വര്‍ണമാലയാണ് തട്ടിപ്പറിച്ചത്.കുഞ്ചത്തൂർ പദവിലെ മസ്ജിദ് കമ്മിറ്റി പ്രസിഡൻറായിരുന്നു ഇബ്രാഹീം. ഒരുവർഷംമുമ്പ് ഇവിടെ നടന്ന വാക്തർക്കത്തിൽ ഒരുസംഘം പള്ളിക്കുനേരെ കല്ലേറ് നടത്തുകയും സംഭവത്തിൽ മഞ്ചേശ്വരം പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഈ കേസ് പിൻവലിക്കാൻ പ്രതികൾ സമ്മർദംചെലുത്തിയിരുന്നതായി ഇദ്ദേഹം പറഞ്ഞു. എന്നാൽ, ഇതിന് ഇബ്രാഹീം തയാറായില്ല. വ്യാഴാഴ്ച പുലർച്ചെ ഒരുമണിയോടെ വീട്ടില്‍ അതിക്രമിച്ചുകയറിയ 20 അംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് ഇബ്രാഹീം പറഞ്ഞു. മസ്ജിദിന് കല്ലെറിഞ്ഞ കേസ് പിൻവലിക്കാത്ത വൈരാഗ്യത്തിലാണ് സംഘം എത്തിയതെന്നും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.