കീ​ഴ​ട​ങ്ങാ​നെ​ത്തി​യ പ്ര​തി​യെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തു: കോ​ട​തി​ക്ക് മു​ന്നി​ൽ എ​ക്​​സൈ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രും അ​ഭി​ഭാ​ഷ​കരും ഏ​റ്റു​മു​ട്ടി

കാഞ്ഞങ്ങാട്: കോടതിയിൽ കീഴടങ്ങാനെത്തിയ അബ്കാരി കേസ് പ്രതിയെ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് അഭിഭാഷകരുമായി ഏറ്റുമുട്ടൽ. തടയാൻശ്രമിച്ച അഭിഭാഷകനെയും ഗുമസ്തനെയും പ്രതിയുടെ സഹോദരനെയും എക്സൈസ് ജീപ്പ് ഇടിച്ചതിനെ തുടർന്ന് അഭിഭാഷകർ ജീപ്പ് തടഞ്ഞു. മറ്റൊരു വാഹനമെത്തിയാണ് പ്രതികളെ കൊണ്ടുപോയത്. സംഭവത്തെ തുടർന്ന് മൂന്നു മണിക്കൂേറാളം േഹാസ്ദുർഗ് കോടതിപരിസരത്ത് സംഘർഷാവസ്ഥ നിലനിന്നു. േഹാസ്ദുർഗ് സി.ഐ സി. സുനിൽകുമാർ, എസ്.ഐ എ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘമാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. ഇന്നലെ രാവിലെ 11.30ഓടെയാണ് സംഭവം. അബ്കാരി കേസിൽ പ്രതിയായ ഗുരുപുരം ലാലൂരിലെ വിനുവിനെയാണ് (32) കോടതിയിൽ കീഴടങ്ങാനെത്തിയപ്പോൾ എക്സൈസ് സംഘം ബലംപ്രയോഗിച്ച് കസ്റ്റഡിയിലെടുത്തത്. മജിസ്േട്രറ്റ് അവധിയായതിനാൽ കോടതിയിലെ ബെഞ്ച് ക്ലർക്ക് ദാമോദരനോടൊപ്പം മജിസ്േട്രറ്റിെൻറ വീട്ടിലേക്കുപോകുമ്പോഴാണ് കസ്റ്റഡിയിലെടുത്തത്. വിനു കോടതിയിലെത്തിയതറിഞ്ഞ് രണ്ട് എക്സൈസ് ജീപ്പുകൾ കുതിച്ചെത്തുകയും എക്സൈസുകാർ ബലംപ്രയോഗിച്ച് വിനുവിനെ പിടികൂടുകയുമായിരുന്നു. ഇത് തടയാൻ ശ്രമിച്ച എം.സി. കുമാരനെയും ഗുമസ്തനെയും ജീപ്പിടിച്ചു. ഇതോടെ അഭിഭാഷകർ എക്സൈസ് ജീപ്പ് തടഞ്ഞുവെച്ചു. ഇതിനിടയിൽ വിനുവിനെ മറ്റൊരു ജീപ്പിൽ കൊണ്ടുപോവുകയായിരുന്നു. ഇതോടെ പ്രതിയെ തിരിച്ചെത്തിക്കാതെ ജീപ്പ് വിടില്ലെന്ന് അഭിഭാഷകർ നിലപാടെടുത്തു. എക്സൈസ് െഡ്രെവർ മദ്യപിച്ചിട്ടുണ്ടെന്നും വൈദ്യപരിശോധനക്ക് വിധേയമാക്കണമെന്നും അഭിഭാഷകനെയും ഗുമസ്തനെയും ജീപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചതിന് വധശ്രമത്തിന് കേസെടുക്കണമെന്നും അഭിഭാഷകർ ആവശ്യപ്പെട്ടു. സി.ഐ ഔദ്യോഗികവസതിയിൽ മജിസ്േട്രറ്റിനെ കണ്ടു. എക്സൈസുകാർ കസ്റ്റഡിയിലെടുത്ത പ്രതിയെ ഉടൻ ഔദ്യോഗിക വസതിയിൽ ഹാജരാക്കാൻ മജിസ്േട്രറ്റ് നിർേദശം നൽകിയതോടെയാണ് സംഘർഷത്തിന് അയവുവന്നത്. വക്കീൽ ഗുമസ്തൻ മാധവെൻറ കാലിന് ജീപ്പിെൻറ ടയർ കയറി പരിക്കേറ്റിട്ടുണ്ട്. വിനുവിെൻറ സഹോദരനെയും എക്സൈസ് സംഘം മർദിച്ചതായി ആക്ഷേപമുണ്ട്. അഭിഭാഷകനെയും ഗുമസ്തനെയും ജീപ്പിടിച്ച് കൊല്ലാൻ ശ്രമിെച്ചന്ന കേസിൽ േഹാസ്ദുർഗ് എക്സ്സൈസ് റേഞ്ച് ഓഫിസിലെ അസി. എക്സൈസ് ഇൻസ്പെക്ടർ ടി. രഞ്ജിത്ത് ബാബുവിനും ൈഡ്രവർക്കുമെതിരെ നരഹത്യശ്രമത്തിന് കേസെടുത്തു. അഭിഭാഷകരുമായി നടത്തിയ ചർച്ചക്കൊടുവിലാണ് എക്സൈസ് സംഘത്തിനെതിരെ കേസെടുക്കാൻ പൊലീസ് തയാറായത്. എക്സൈസ് സംഘത്തിെൻറ പരാതിയിൽ അഭിഭാഷകനായ എം.സി. കുമാരൻ, ഗുമസ്തൻ മാധവൻ, േഹാസ്ദുർഗ് ബാറിലെ കണ്ടാലറിയുന്ന അഭിഭാഷകർ എന്നിവർക്കെതിരെ എക്സൈസിെൻറ ഔദ്യോഗിക കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിനും എക്സൈസ് സംഘത്തെ ആക്രമിച്ചതിനും കേസെടുത്തിട്ടുണ്ട്. ഇതിനിടെ, പ്രതി ബി. വിനുവിനെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.