ജ​ന ആ​രോ​ഗ്യ​സം​ര​ക്ഷ​ണ സ​മി​തി നി​രാ​ഹാ​ര​സ​മ​രം മൂ​ന്ന്​ ദിവസം പി​ന്നി​ട്ടു

പയ്യന്നൂർ: നാവിക അക്കാദമിയിലെ മാലിന്യപ്ലാൻറ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ജന ആരോഗ്യസംരക്ഷണ സമിതി അക്കാദമി പയ്യന്നൂർ േഗറ്റിനു മുന്നിൽ നടത്തിവരുന്ന അനിശ്ചിതകാലസമരം 25 ദിവസം പിന്നിട്ടു. പ്രശ്നപരിഹാരം നീളുന്നതിൽ പ്രതിഷേധിച്ച് സമരസമിതി വൈസ് ചെയർമാൻ പി.കെ. നാരായണൻ സമരപ്പന്തലിൽ ആരംഭിച്ച അനിശ്ചിതകാല നിരാഹാരസമരം മൂന്നാം ദിവസത്തിലേക്ക് കടന്നു. അനിശ്ചിതകാലസമരത്തിന് ഐക്യദാർഢ്യവുമായി ജനതാദൾ നേതാവും മുൻ മന്ത്രിയുമായ കെ.പി. മോഹനെൻറ നേതൃത്വത്തിൽ നേതാക്കൾ സമരപ്പന്തലിലെത്തി. നേവൽ അധികൃതരും സർക്കാറുകളും രാമന്തളിയിലെ ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഇനിയെങ്കിലും കണ്ടില്ലെന്ന് നടിക്കരുതെന്ന് കെ.പി. മോഹനൻ പറഞ്ഞു. വരുംതലമുറയെ ആപത്തിൽനിന്ന് രക്ഷിക്കാനെങ്കിലും അധികൃതർ ജനപക്ഷത്ത് നിൽക്കണം. സംരക്ഷണച്ചുമതലയുള്ളവർതന്നെ അവകാശങ്ങൾ ഹനിക്കുന്നത് ഭൂഷണമല്ലെന്നും കെ.പി. മോഹനൻ പറഞ്ഞു. വി.കെ. കുഞ്ഞിരാമൻ, പി.വി. കുഞ്ഞിരാമൻ, കെ.വി. കൃഷ്ണൻ, കെ. കുമാരൻ എന്നിവർ സംസാരിച്ചു. ആർ. കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെ.പി. രാജേന്ദ്രകുമാർ സ്വാഗതവും കൊടക്കൽ ചന്ദ്രൻ നന്ദിയും പറഞ്ഞു. രാത്രി ജ്വാല കുഞ്ഞിമംഗലത്തിെൻറ പെരുങ്കാലൻ തെരുവുനാടകം അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.