ന​ഗ​ര​ത്തി​ലെ അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ്​ കാ​ൽ​ന​ട​ക്കാ​ർ​ക്ക്​ ദു​രി​ത​മാ​കു​ന്നു

കണ്ണൂർ: കണ്ണൂർ നഗരത്തിലെ അനധികൃത പാർക്കിങ് കാൽനടക്കാർക്ക് ദുരിതമാകുേമ്പാൾ നടപടിയേടുക്കേണ്ട ട്രാഫിക് പൊലീസ് കണ്ടില്ലെന്ന് നടിക്കുന്നതായി ആക്ഷേപം. നഗരത്തിൽ കാൽടെക്സ് ജങ്ഷനിലെ അനധികൃത പാർക്കിങ് ആണ് കാൽനടക്കാർക്ക് ഏറെ ദുരിതംസൃഷ്ടിക്കുന്നത്. എൻ.എസ് ടാക്കിസിന് മുൻവശത്തെ നടപ്പാതമുഴുവൻ ഇരുചക്രവാഹനങ്ങൾ പാർക്കിങ്ങിനായി ൈകയേറുന്നത് പലപ്പോഴും കാൽനടക്കാർക്ക് ദുരിതമാകുന്നു. പൊട്ടിപ്പൊളിഞ്ഞ നടപ്പാതയുടെ അരികുകളിൽ വാഹനങ്ങൾകൂടി പാർക്ക് ചെയ്യുന്നതോടെയാണ് കാൽനടക്കാർക്ക് ഇരട്ടിദുരിതമാകുന്നത്. കാൽടെക്സ് ജങ്ഷന് സമീപത്തെ ദേശീയപാതയോരത്തുള്ള രണ്ടു ബിവറേജ് ഒൗട്ട്ലെറ്റുകൾക്ക് സമീപവും കലക്ടറേറ്റിന് സമീപത്തെ വിവിധ കടകൾക്ക് മുൻവശത്തെ േറാഡിലും വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിടുന്നത് പതിവുകാഴ്ചയാണ്. റോഡരികിൽ ഇത്തരത്തിൽ വാഹനങ്ങൾ നിർത്തിയിടുന്നത് അപകടങ്ങൾക്കിടയാക്കുന്നു. ബിവറേജ് ഒൗട്ട്ലെറ്റുകൾക്ക് മുന്നിൽ വാഹനങ്ങൾ നിർത്തിയിടുന്നത് ദേശീയപാതയിൽ വാഹനകുരുക്കിനും കാരണമാകുന്നു. ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങൾക്കെതിരെ ട്രാഫിക് പൊലീസ് സ്റ്റിക്കര്‍ പതിച്ച് പിഴ ഈടാക്കുകയും റിക്കവറി വാനുകള്‍ ഉപയോഗിച്ച് നീക്കം ചെയ്യുകയും ചെയ്യുന്ന രീതിയുണ്ടായിരുന്നു. എന്നാല്‍, ചില ദിവസങ്ങളിൽ മാത്രമാണ് ട്രാഫിക് പൊലീസ് ഇത്തരത്തിൽ ഉണർന്നുപ്രവർത്തിക്കുന്നതെന്നാണ് ആക്ഷേപം. അതേസമയം, റെയിൽേവ സ്റ്റേഷന് സമീപത്തെ റോഡിലുള്ള അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി സ്വീകരിക്കുന്ന ട്രാഫിക് പൊലീസ് തിരക്കേറിയ നഗരത്തിലെ റോഡരികുകളിൽ അനധികൃത പാർക്കിങ് കണ്ടില്ലെന്ന് നടിക്കുന്നതായാണ് ആക്ഷേപം. ട്രാഫിക് െപാലീസിെൻറ നോ പാർക്കിങ് ബോര്‍ഡുകളെ വെല്ലുവിളിച്ച് താവക്കര ജങ്ഷന് സമീപവും പ്ലാസ ജങ്ഷനില്‍ െപാലീസ് സ്ഥാപിച്ച നിരീക്ഷണ കാമറക്കരികിലും പുതിയ ബസ് സ്റ്റാൻഡിലേക്കുള്ള ജങ്ഷനിലും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത്. അനധികൃത പാർക്കിങ്ങിനെതിരെ കർശന നടപടി ഉണ്ടായാൽ മാത്രമേ കാൽനടക്കാർക്ക് സുഗമമായി സഞ്ചരിക്കാൻ കഴിയുകയുള്ളൂവെന്നാണ് നാട്ടുകാരുടെ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.