ദാരുശിൽപ ദേശീയ ക്യാമ്പ്

കാസർകോട്: ദാരുശിൽപ മേഖലയിലെ പ്രഗല്ഭരെ പങ്കെടുപ്പിച്ച് ദേശീയതലത്തിൽ ദശദിന ക്യാമ്പ് ബേക്കൽ കോട്ടയിൽ നടക്കും. ജൂലൈ അഞ്ചുമുതൽ 14വരെ നടക്കുന്ന ക്യാമ്പി​െൻറ ഭാഗമായി സായാഹ്നങ്ങളിൽ കലാപരിപാടികൾ അരങ്ങേറും. ദാരുശിൽപ മേഖലയിലെ പരമ്പരാഗതവും സമകാലികവുമായ പ്രയോഗരീതികൾ പുതിയ തലമുറയിലെ കലാവിദ്യാർഥികൾക്കും ആസ്വാദകർക്കും മനസ്സിലാക്കാൻ ഏറെ സഹായിക്കുന്ന രീതിയിലാണ് ക്യാമ്പ് രൂപകൽപന ചെയ്തത്. ക്യാമ്പി​െൻറ വിജയകരമായ നടത്തിപ്പിനെക്കുറിച്ച് ആലോചിക്കാനും സംഘാടകസമിതി രൂപവത്കരിക്കാനും പള്ളിക്കര ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ ഇന്ന് വൈകീട്ട് നാലിന് യോഗംചേരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.