പകർച്ചപ്പനി: നഗരസഭ കൗൺസിലർമാരുടെ നേതൃത്വത്തിൽ ശുചീകരിക്കും

കാസർകോട്: പകർച്ചപ്പനി നിയന്ത്രണവിധേയമാക്കാൻ കാസർകോട് നഗരസഭയിൽ സർവകക്ഷി യോഗംചേർന്നു. ചെയർപേഴ്സൻ ബീഫാത്തിമ ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ഇന്ന് രാവിലെ 10 മുതൽ നഗരസഭാപ്രദേശത്തെ 38 വാർഡുകളിലും വാർഡ് കൗൺസിലർമാരുടെ നേതൃത്വത്തിൽ കൊതുകുകളുടെ ഉറവിട നശീകരണ പ്രവർത്തനങ്ങളും ബോധവത്കരണവും നടത്താൻ തീരുമാനിച്ചു. നഗരസഭ വൈസ്ചെയർമാൻ എൽ.എ. മഹമൂദ് ഹാജി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കെ.എം. അബ്ദുറഹ്മാൻ, സെമീന മുജീബ്, നൈമുന്നീസ തുടങ്ങിയവർ പങ്കെടുത്തു. ഹെൽത്ത് സൂപ്പർവൈസർ ബി. ബിജു പ്രവർത്തനങ്ങൾ വിശദീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.