പയ്യാവൂര്‍ ബസ്​സ്​റ്റാന്‍ഡ് പരിസരത്ത് പാര്‍ക്കിങ് ഒരുക്കും

പയ്യാവൂര്‍: പയ്യാവൂര്‍ പഞ്ചായത്ത് ബസ്സ്റ്റാന്‍ഡ് നവീകരണപ്രവൃത്തിയുടെ ഭാഗമായി സ്റ്റാന്‍ഡ് പരിസരത്ത് പാര്‍ക്കിങ് സംവിധാനം ഒരുക്കാൻ പഞ്ചായത്ത് ഓഫിസില്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും പൊലീസി​െൻറയും ടാക്സി-ഓട്ടോ തൊഴിലാളികളുടെയും സംയുക്തയോഗം തീരുമാനിച്ചു. സ്റ്റാന്‍ഡിലേക്ക് ബസ് ഒഴികെയുള്ള വാഹനങ്ങളുടെ പ്രവേശനം കര്‍ശനമായി നിരോധിക്കും. നിലവില്‍ സ്റ്റാന്‍ഡിനകത്ത് പാര്‍ക്ക് ചെയ്യുന്ന ഓട്ടോയും ടാക്സി ജീപ്പുകളും ബൈപാസ് റോഡിനരികിലേക്ക് മാറ്റി പാര്‍ക്ക് ചെയ്യും. ബൈപാസ് റോഡ് പൂർണമായും വണ്‍ വേ ആക്കും. സ്റ്റാന്‍ഡിന് സമീപം സൗകര്യപ്രദമായ സ്ഥലം കണ്ടെത്തിയാല്‍ പഞ്ചായത്ത് ഏറ്റെടുത്ത് പാര്‍ക്കിങ് ഏരിയ നിര്‍മിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡൻറ് ഡെയ്സി ചിറ്റൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ടി.പി. അഷറഫ്, എസ്.ഐ പുരുഷോത്തമന്‍, പഞ്ചയത്തംഗങ്ങള്‍, ഐ.എന്‍.ടി.യു.സി, സി.ഐ.ടി.യു ഡ്രൈവേഴ്സ് യൂനിയന്‍ ഭാരവാഹികള്‍, ടാക്സി ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.