must....വഖഫ്​ ബോർഡി​െൻറ കൈയേറിയ സ്​ഥലങ്ങൾ തിരിച്ചുപിടിക്കും –മുഖ്​താർ അബ്ബാസ്​ നഖ്​വി

ന്യൂഡൽഹി: വഖഫ് ബോർഡ് ഉടമസ്ഥതയിലുള്ള വസ്തുക്കളുടെ അനധികൃത കൈയേറ്റവുമായി ബന്ധപ്പെട്ട് രണ്ടായിരത്തിലേറെ കേസുകൾ രജിസ്റ്റർ ചെയ്തതായി കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി. കൈയേറിയ സ്ഥലങ്ങൾ തിരിച്ചുപിടിക്കുമെന്നും വ്യാഴാഴ്ച ഡൽഹിയിൽ ചേർന്ന കേന്ദ്ര വഖഫ് കൗൺസിൽ യോഗത്തിൽ അദ്ദേഹം വ്യക്തമാക്കി. ഭൂരിഭാഗം സ്ഥലങ്ങളും മാഫിയ സംഘങ്ങളാണു കൈവശംെവച്ചിരിക്കുന്നത്. വഖഫ് സ്ഥലങ്ങൾ മുസ്ലിം വിഭാഗത്തി​െൻറ സാമൂഹിക വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കു വിനിയോഗിക്കുകയാണു കേന്ദ്ര ലക്ഷ്യം. കേസുകൾ കൈകാര്യം ചെയ്യാൻ റിട്ട. സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായി മൂന്നംഗ സമിതിയെ നിയമിക്കും. 21 സംസ്ഥാനങ്ങളിലും സമാനമായ ട്രൈബ്യൂണലുകൾ സ്ഥാപിച്ചതായി അദ്ദേഹം പറഞ്ഞു. സംസ്ഥാന വഖഫ് ബോർഡുകളിലെ അഴിമതിയുമായി ബന്ധപ്പെട്ടു കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതി ആരോപണവിധേയനായ മഹാരാഷ്ട്ര വഖഫ് കൗൺസിൽ ചെയർമാനെ തൽസ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിലെ ശിയ, സുന്നി വഖഫ് ബോർഡുകൾ പിരിച്ചുവിടാൻ യു.പി സർക്കാർ ഉത്തരവിട്ടതും സി.ബി.ഐ അന്വേഷണം പ്രഖ്യാപിച്ചതും കേന്ദ്ര വഖഫ് കൗൺസിലി​െൻറ അന്വേഷണത്തി​െൻറ അടിസ്ഥാനത്തിലാണെന്നും മന്ത്രി വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.