കാലവർഷം: ഇതുവരെ 25.57 ലക്ഷം രൂപയുടെ നഷ്​ടം

കാസർകോട്: തെക്കുപടിഞ്ഞാറൻ കാലവർഷം ആരംഭിച്ചശേഷം ജില്ലയിൽ ഇതുവരെ 25,57,505 രൂപയുടെ നാശനഷ്ടമുണ്ടായി. 135 വീടുകൾ തകർന്നു. വിവിധയിടങ്ങളിലായി നാലുപേർ മരിച്ചു. 39 വീടുകൾ പൂർണമായും 96 വീടുകൾ ഭാഗികമായും തകർന്നു. കഴിഞ്ഞ 24 മണിക്കൂറിനകം ജില്ലയിൽ 33 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. 22 വീടുകൾ തകർന്നു. ഇതിൽ അഞ്ചെണ്ണം പൂർണമായും 17 എണ്ണം ഭാഗികമായുമാണ് തകർന്നത്. 3,73,600 രൂപയുടെ നാശനഷ്ടമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.