എച്ച്.എസ്.എ മലയാളം: റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ വൈകുന്നത് സീനിയോറിറ്റി നഷ്​ടപ്പെടുത്തുമെന്ന് ഉദ്യോഗാർഥികൾ

കൂത്തുപറമ്പ്: കണ്ണൂർ ജില്ലയിലെ എച്ച്.എസ്.എ മലയാളം റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ വൈകുന്നത് സീനിയോറിറ്റി നഷ്ടപ്പെടുത്തുമെന്ന് ഉദ്യോഗാർഥികളുടെ ആക്ഷേപം. പരീക്ഷ കഴിഞ്ഞ് രണ്ടു വർഷമായിട്ടും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാൻ പി.എസ്.സി തയാറായിട്ടില്ല. പുതിയ റാങ്ക് പട്ടികയിൽനിന്ന് ഈ അധ്യയനവർഷം ആദ്യ നിയമനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ഉദ്യോഗാർഥികളാണ് നിരാശയിലായിരിക്കുന്നത്. 2015 ജൂൈല 23-നാണ് സംസ്ഥാനതലത്തിൽ എച്ച്.എസ്.എ (മലയാളം) പരീക്ഷ നടന്നത്. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, കോട്ടയം ജില്ലകളിലാണ് സർട്ടിഫിക്കറ്റ് പരിശോധനയും കൂടിക്കാഴ്ചയും നടത്തി റാങ്ക്പട്ടിക പ്രസിദ്ധീകരിക്കാൻ കാലതാമസമുണ്ടാകുന്നത്. മറ്റു ജില്ലകളിൽ മാസങ്ങൾക്ക് മുമ്പുതന്നെ അഡ്വൈസ് മെമ്മോ അയച്ച് ഇതിൻപ്രകാരം നിയമനം തുടങ്ങി. റാങ്ക്പട്ടികയുടെ അടിസ്ഥാനത്തിലാണ് സർവിസിലെ സീനിയോറിറ്റി പരിഗണിക്കുന്നത്. അധികൃതരുടെ അനാസ്ഥകാരണം ഒരേദിവസം പരീക്ഷയെഴുതി ജോലിനേടുന്നവർക്ക് സീനിയോറിറ്റി നഷ്ടപ്പെടുന്ന സ്ഥിതിയാണുണ്ടാവുക. മുമ്പുണ്ടായിരുന്ന ലിസ്റ്റി​െൻറ കാലാവധി പൂർത്തിയായി മാസങ്ങൾ പിന്നിട്ടെങ്കിലും പുതിയത് പ്രസിദ്ധീകരിക്കാൻ അധികൃതർ തയാറാവാത്തത്തിൽ ഉദ്യോഗാർഥികൾ പ്രതിഷേധിച്ചു. 2012-ലാണ് പി.എസ്.സി ഹൈസ്‌കൂൾ അസിസ്റ്റൻറ് (മലയാളം) പരീക്ഷയുടെ വിജ്ഞാപനം പുറപ്പെടുവിച്ചത്. 2016 െസപ്റ്റംബർ ഏഴിന് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. കണ്ണൂരിൽ 2017 മേയ് 12 മുതൽ 24വരെയാണ് കൂടിക്കാഴ്ച നടത്തിയത്. ഇതിനുമുമ്പ് സർട്ടിഫിക്കറ്റ് പരിശോധനയും പൂർത്തിയാക്കി. റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാതെ നിലവിലുള്ള ഒഴിവുകളിൽ എയ്ഡഡ് സ്‌കൂളുകളിൽനിന്ന് ജോലി നഷ്ടപ്പെടുന്ന അധ്യാപകരെ പുനർവിന്യസിക്കുന്ന സ്ഥിതിയാണുള്ളത്. റാങ്ക് പട്ടിക ഉടൻ പ്രസിദ്ധീകരിക്കണമെന്നും പുനർവിന്യസിക്കപ്പെട്ട സ്‌കൂളുകളിലുൾപ്പെടെയുള്ള ഒഴിവുകൾ കണ്ടെത്തി നിയമനം നടത്തണമെന്നും ചരുക്കപ്പട്ടികയിലുൾപ്പെട്ടവരുടെ യോഗം ആവശ്യപ്പെട്ടു. ഭാരവാഹികൾ: -വിനോദ് താഴെവീട് (പ്രസി), വനിഷ വത്സൻ, വി. ഷിബിന(വൈസ് പ്രസി), വി.പി. രശ്മി (സെക്ര), കെ. ശ്രീധന്യ, കെ.ആർ. രേഖ(ജോ. സെക്ര), കെ.പി. നിധീഷ് (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.