ധർമടത്തെ ഗാർഹിക​ സോളാർ വൈദ്യുതോൽപാദന വിപണനപദ്ധതി ഉദ്​ഘാടനം ഇന്ന്​

കണ്ണൂർ: ധർമടം പഞ്ചായത്തിലെ ഗാർഹിക സോളാർ വൈദ്യുതോൽപാദന വിപണനപദ്ധതിയുടെ ഉദ്ഘാടനം ഇന്ന് നടക്കും. ധർമടം ചിറക്കുനി ഗുരുകാന്തി ഭവനത്തിലെ പി. വാസുവാണ് വീടി​െൻറ ടെറസിൽ സോളാർ പാനലുകൾ ഘടിപ്പിച്ച് വൈദ്യുതോൽപാദനത്തിന് തുടക്കംകുറിക്കുന്നത്. സ്പെക്ട്രം സോളാർപവർ ആണ് വാസുവിന് ആവശ്യമായ സാേങ്കതികസഹായങ്ങൾ നൽകിയത്. ദിവസേന 20 യൂനിറ്റ് വൈദ്യുതിയെങ്കിലും കെ.എസ്.ഇ.ബിക്ക് കൈമാറാനാകുമെന്നാണ് പ്രതീക്ഷയെന്ന് വാസുവും സ്പെക്ട്രം അധികൃതരും വാർത്താസമ്മേളനത്തിൽ അറിയിച്ചു. വിപണനത്തിനായി മാത്രം തയാറാക്കിയ സോളാർ പാനലിൽനിന്നാണ് കെ.എസ്.ഇ.ബിക്കുള്ള വൈദ്യുതി ഉൽപാദിപ്പിക്കുക. ഇന്ന് രാവിലെ 11ന് തലശ്ശേരി പാരീസ് പ്രസിഡൻസിയിൽ എ.എൻ. ഷംസീർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി. വാസു, സ്പെക്ട്രം സി.ഇ.ഒ കെ. ഹരീന്ദ്രൻ, മനോജ് തോമസ്, ലികാന്ത്കുമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.