ഡിഫെൻസ്​ പെൻഷൻ വാങ്ങുന്നവർ ഹാജരാകണം

കാസർകോട്: ജില്ലയിലെ വിവിധ ട്രഷറികളിൽനിന്ന് ഡിഫെൻസ് പെൻഷൻ വാങ്ങുന്നവർ ബാങ്ക് പാസ്ബുക്ക്, രണ്ടു ഫോട്ടോ, ആധാർ കാർഡ്, ഇ.സി.എച്ച്.എസ് കാർഡ്, പാൻകാർഡ്, പെൻഷൻ ബുക്ക്, ഡിസ്ചാർജ് ബുക്ക്, മൊബൈൽ, ലാൻഡ് ലൈൻ നമ്പർ തുടങ്ങിയ രേഖകൾ പകർപ്പ് സഹിതം വിമുക്തഭട ഭവൻ, കാഞ്ഞങ്ങാട് സൗത്തിൽ രാവിലെ 10 മുതൽ മൂന്നുവരെ ഹാജരാകണമെന്ന് ഡിഫെൻസ് പെൻഷൻ ഡിസ്ബർസിങ് ഓഫിസർ കണ്ണൂർ അറിയിച്ചു. ജൂലൈ അഞ്ചിന് ഹോസ്ദുർഗ് ട്രഷറിയിൽനിന്ന് ഡിഫെൻസ് പെൻഷൻ വാങ്ങുന്നവരും ആറിന് കാസർകോട്, വെള്ളരിക്കുണ്ട്, മഞ്ചേശ്വരം, ചട്ടഞ്ചാൽ ട്രഷറിയിൽനിന്ന് ഡിഫെൻസ് പെൻഷൻ വാങ്ങുന്നവർ, ഏഴിന് നീലേശ്വരം ട്രഷറിയിൽനിന്ന് പെൻഷൻ വാങ്ങുന്നവർ ഹാജരാകണം. ഫോൺ: 9495724462.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.