പകർച്ചവ്യാധി ബോധവത്​കരണം

വെള്ളരിക്കുണ്ട്: മഴക്കാലരോഗങ്ങളെയും പകർച്ചവ്യാധികളെയും പ്രതിരോധിക്കുന്നതിന് ബോധവത്കരണം നടത്താൻ ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ഓഫിസിൽ ചേർന്ന സർവകക്ഷിയോഗത്തിൽ തീരുമാനമായി. യോഗം പഞ്ചായത്ത് പ്രസിഡൻറ് ഫിലോമിന ജോണി ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡൻറ് ജയിംസ് പന്തമാക്കൽ അധ്യക്ഷതവഹിച്ചു. ജെസി ടോം, ലിൻസി, സെബാസ്റ്റ്യൻ, സണ്ണി കോയിത്തുരുത്തേൽ, എസ്.ഐ. സുകുമാരൻ, സെക്രട്ടറി ജോസഫ് ചാക്കോ, ഡോ. സുമിൾമോഹൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ കക്ഷിനേതാക്കൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യപ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.