പുസ്തക പ്രകാശനം

ചെറുവത്തൂര്‍: ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരിക്കുന്ന 12 പുസ്തകങ്ങള്‍ വൈദ്യശാസ്ത്ര മഞ്ജരിയുടെ പ്രകാശനം ഉദിനൂരില്‍ സംഘടിപ്പിച്ചു. പുരോഗമന കലാസാഹിത്യസംഘം ജില്ല പ്രസിഡൻറ് സി.എം. വിനയചന്ദ്രന്‍ കെ. രാഖിക്ക് നല്‍കി പ്രകാശനം ചെയ്തു. പരിഷത്ത് ജില്ല പ്രസിഡൻറ് പ്രദീപ് കൊടക്കാട് അധ്യക്ഷത വഹിച്ചു. കെ. രാധാകൃഷ്ണന്‍, പി. അജിത്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പരിഷത്ത് ജില്ല സെക്രട്ടറി വി. മധുസൂദനന്‍ സ്വാഗതവും ബിനേഷ് മുഴക്കോം നന്ദിയും പറഞ്ഞു. പതിനാലാമ​െൻറ വരവ് (പി.ആര്‍. മാധവപ്പണിക്കര്‍), നമ്മുടെ രക്തം നമ്മുടെ ജീവന്‍ (ഡോ. ബി.കെ. പ്രസീത), പോഷണവും ആരോഗ്യവും (ഡോ. രേഖ റെയ്ച്ചല്‍ ഫിലിപ്), ഹൃദയത്തി​െൻറ രഹസ്യങ്ങള്‍ (ഡോ. എസ് അബ്ദുൽ ഖാദര്‍), മാറുന്ന ജീവിതശീലങ്ങള്‍ മാറുന്ന രോഗങ്ങള്‍ (ഡോ. അസ്മ റഹീം), വരൂ നമുക്ക് അവര്‍ക്ക് സാന്ത്വനമേകാം (ഡോ. സൈറുഫിലിപ്), മരുന്നുകള്‍ ഉപയോഗവും ദുരുപയോഗവും (പ്രഫ. ലീനാ തോമസ്), കരളി​െൻറ പൊരുള്‍ (ഡോ. എം.സി. സാവിത്രി), പകര്‍ച്ചവ്യാധികള്‍ വ്യാപനവും പ്രതിരോധവും (ഡോ. എ.കെ. ജയശ്രീ), വൈദ്യശാസ്ത്ര ചരിത്രത്തിന് ഒരാമുഖം (ഡോ. ടി.എസ്. അനീഷ്), ആയുര്‍വേദത്തിലേക്ക് ഒരു വഴികാട്ടി (ഡോ. കെ.ജി. വിശ്വനാഥന്‍), വൈദ്യവും സമൂഹവും (വി.ടി. നാസര്‍) എന്നീ പുസ്തകങ്ങളാണ് വൈദ്യശാസ്ത്ര മഞ്ജരിയില്‍ ഉള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.