കാറ്റിൽ മരം പൊട്ടിവീണ്​ വൈദ്യുതിത്തൂണുകൾ തകർന്നു

കാസർകോട്: ശക്തമായ കാറ്റിലും മഴയിലും മരം പൊട്ടിവീണ് ചെങ്കള ചേരൂർ റോഡിൽ മൂന്ന് വൈദ്യുതിത്തൂണുകൾ തകർന്നു. വൈദ്യുതി വിതരണവും വാഹന ഗതാഗതവും തടസ്സപ്പെട്ടു. ബുധനാഴ്ച ഉച്ച 2.30നാണ് സംഭവം. കാറ്റിൽ പൊട്ടിയ തണൽ മരത്തടി ൈവെദ്യുതി ലൈനിന് മുകളിലേക്ക് വീണതിനെതുടർന്ന് ഹൈടെൻഷൻ വൈദ്യുതി കടന്നുപോകുന്ന ഒരേ നിരയിലുള്ള മൂന്ന് തുണുകളാണ് ഒരുമിച്ച് ഒടിഞ്ഞുവീണത്. ഇൗസമയം വാഹനങ്ങളോ ആളുകളോ റോഡിൽ ഇല്ലാഞ്ഞതിനാൽ അപകടം ഒഴിവായി. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം നാട്ടുകാരുടെ സഹായത്തോടെ പൊട്ടിവീണ മരം നീക്കം ചെയ്തു. വിവരമറിഞ്ഞ് വൈദ്യുതി ജീവനക്കാർ സ്ഥലത്തെത്തി ഒടിഞ്ഞ തൂണുകൾ മാറ്റിസ്ഥാപിച്ചു. തളങ്കര തെരുവത്തും മരം പൊട്ടിവീണ് ലൈൻ തകര്‍ന്നത് ഏറെനേരം വൈദ്യുതി വിതരണം തടസ്സപ്പെടാൻ ഇടയാക്കി. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.