'പനി മരണം: സർക്കാർ സാമ്പത്തിക സഹായം നൽകണം'

കണ്ണൂർ: ജില്ലയിൽ ഡെങ്കിപ്പനി വന്ന് മരണം സംഭവിച്ചവരുടെ നിരാലംബരായ കുടുംബങ്ങളെ സർക്കാർ സാമ്പത്തിക സഹായം നൽകി സംരക്ഷിക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു. കഴിഞ്ഞയാഴ്ച മാത്രം പയ്യന്നൂരിലും അഞ്ചരക്കണ്ടിയിലും ഓരോ സ്ത്രീകൾ പനി കാരണം മരണത്തിന് കീഴടങ്ങി. കഴിഞ്ഞ ദിവസവും മൂന്നുപേർ പനി ബാധിച്ച് മരിച്ചു. പിലാത്തറയിലും കൂത്തുപറമ്പ് ചെറുവാഞ്ചേരിയിലെ പൂവത്തൂരിലും ഇരിട്ടി പായത്തും ഉള്ളവരാണ് കഴിഞ്ഞ ദിവസം പനി ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. മരിച്ചവരൊക്കെ ഓരോ കുടുംബത്തി​െൻറയും നെടുംതൂണുകളാണ്. ജില്ല കലക്ടറുടെ നേരിട്ടുള്ള ഇടപെടൽ സർക്കാറി​െൻറ സാമ്പത്തിക സഹായം വാങ്ങിക്കൊടുക്കുന്ന കാര്യത്തിൽ ഉണ്ടാവണം. എന്നാൽ, മാത്രമേ നിരാലംബരായ കുടുംബത്തെ സംരക്ഷിക്കാനും സാമ്പത്തികമായി സഹായിക്കാനും സാധിക്കുകയുള്ളൂവെന്ന് സതീശൻ പാച്ചേനി പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.