പൊലീസ്​ തലപ്പത്ത്​ അഴിച്ചുപണി വരും

തിരുവനന്തപുരം: 55 ദിവസത്തെ ഇടവേളക്ക് ശേഷം വിജിലൻസ് തലപ്പത്തുനിന്ന് വീണ്ടും സംസ്ഥാന പൊലീസ് മേധാവിയുടെ കുപ്പായത്തിലേക്ക് ലോക്നാഥ് െബഹ്റ മാറുമ്പോൾ പൊലീസ് തലപ്പത്ത് അഴിച്ചുപണി വരുമെന്ന് സൂചന. വിജിലൻസ് മേധാവി സ്ഥാനത്തേക്ക് നിർമൽ ചന്ദ്ര അസ്താന, ഋഷിരാജ്സിങ് അടക്കമുള്ള പേരുകൾ പരിഗണിക്കുന്നുണ്ട്. സെൻകുമാർ കഴിഞ്ഞാൽ നിലവിൽ സംസ്ഥാനത്തെ സീനിയർ ഐ.പി.എസ് ഉദ്യോഗസ്ഥൻ ജേക്കബ് തോമസാണെങ്കിലും വീണ്ടും അദ്ദേഹത്തെ വിജിലൻസിലേക്ക് കൊണ്ടുവരുന്നതിനോട് ഭരണപക്ഷത്തെ പ്രധാനകക്ഷിക്ക് താൽപര്യമില്ല. ഈ ഘട്ടത്തിൽ ബെഹ്റക്കു പകരം മോഡേണൈസേഷൻ വിഭാഗം എ.ഡി.ജി.പി നിർമൽ ചന്ദ്ര അസ്താനക്ക് വിജിലൻസി‍​െൻറ ചുമതല ലഭിച്ചേക്കുമെന്ന സൂചനകളുണ്ട്. നിലവിൽ എ.ഡി.ജി.പിയായ അസ്താന സെൻകുമാർ വിരമിക്കുന്നതോടെ ഡി.ജി.പി റാങ്കിലേക്ക് ഉയരും. ജോലി ക്രമീകരണത്തി​െൻറ ഭാഗമായി അസ്താന ഇപ്പോൾ ഡൽഹിയിലാണ്. എന്നാൽ, ജേക്കബ് തോമസ് കഴിഞ്ഞാൽ സീനിയോറിറ്റിയിൽ മുന്നിലുള്ള എക്സൈസ് കമീഷണർ ഋഷിരാജ് സിങ്ങി​െൻറ പേരും സർക്കാറി​െൻറ സജീവ പരിഗണനയിലുണ്ട്. നേരത്തേ എ.ഡി.ജി.പി ഹേമചന്ദ്രനെ വിജിലൻസ് മേധാവിയാക്കണമെന്ന് സി.പി.എമ്മിലെ ഒരു വിഭാഗത്തിന് താൽപര്യമുണ്ടായിരുന്നെങ്കിലും ഡി.ജി.പി കാഡർ തസ്തികയായ വിജിലൻസ് മേധാവി പദത്തിൽ അദ്ദേഹത്തെ നിയമിച്ചാൽ അതു നിയമപ്രശ്നത്തിന് വഴിവെക്കുമെന്ന് സർക്കാർ ഭയപ്പെടുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.