100 കുപ്പി മാഹി മദ്യവുമായി രണ്ട് തൃശൂർ സ്വദേശികൾ പിടിയിൽ

തലശ്ശേരി: വാഹനത്തിൽ കടത്തുകയായിരുന്ന 100 കുപ്പി മാഹി മദ്യവുമായി തൃശൂർ സ്വദേശികളായ രണ്ടുപേരെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. മാഹിപാലത്തിനടുത്ത് വാഹന പരിശോധനക്കിടയിൽ, മാരുതി റിറ്റ്സ് കാറിൽ കടത്തുകയായിരുന്ന മദ്യവുമായി തൃശൂർ സ്വദേശികളായ കെ. വിജയൻ (39), എ.പി. പ്രസാദ്(37) എന്നിവരെയാണ് എക്സൈസ് ഇൻസ്പെക്ടർ അമൽരാജും സംഘവും അറസ്റ്റ് ചെയ്തത്. അസി.എക്സൈസ് ഇൻസ്പെക്ടർ യു.പി. മുരളീധരൻ, പ്രിവൻറിവ് ഓഫിസർ പി.പി. പ്രദീപൻ, സിവിൽ എക്സൈസ് ഓഫിസർമാരായ അഭിലാഷ്, കെ. സോമൻ, സി.പി. ശ്രീധരൻ, കെ.ഉമേഷ് എന്നിവരുൾപ്പെട്ട സംഘമാണ് വാഹനപരിശോധന നടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.