വൈദ്യുതി മുടങ്ങിയതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം; കാരി കുണ്ടുപടന്ന നിവാസികൾ കെ.എസ്.ഇ.ബി ഓഫിസ് ഉപരോധിച്ചു

ചെറുവത്തൂർ: കാരി -കുണ്ടുപടന്നയിൽ ബുധനാഴ്ച പുലർച്ചെ അഞ്ചിന് മുടങ്ങിയ വൈദ്യുതി രാത്രി 10 ആയിട്ടും പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് കാരി കുണ്ടു പടന്ന നിവാസികൾ പിലിക്കോട് കെ.എസ്.ഇ.ബി ഓഫിസ് ഉപരോധിച്ചു. രാവിലെ വൈദ്യുതി മുടങ്ങിയത് കെ.എസ്.ഇ.ബി ഓഫിസിൽ നാട്ടുകാർ വിളിച്ചുപറഞ്ഞെങ്കിലും അത് പുനഃസ്ഥാപിക്കുന്നതിനുവേണ്ടി ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് പരാതി. രാത്രിയും വൈദ്യുതി ലഭിക്കാതായതോടെയാണ് നാട്ടുകാർ ഉപരോധിച്ചത്. തുടർന്ന് അറ്റകുറ്റപ്പണികൾക്കായി രാത്രി 10ഒാടെ മൂന്നു ജീവനക്കാരെ ഓഫിസിൽനിന്ന് വിട്ടുകൊടുത്തു. എന്നാൽ, പൊട്ടിവീണ വൈദ്യുതിലൈൻ ബുധനാഴ്ച രാവിലെതന്നെ നേരെയാക്കിയിരുന്നതായി കെ.എസ്.ഇ.ബി അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.