ബസ് ഓവുചാലിലേക്ക്​ മറിഞ്ഞു

ഉരുവച്ചാൽ: നെല്ലൂന്നിയിൽ സ്വകാര്യ ബസ് റോഡരികിലെ ഓവുചാലിൽ മറിഞ്ഞു. ബുധനാഴ്ച ഉച്ചക്ക് രണ്ടരയോടെയായിരുന്നു അപകടം. ഇരിക്കൂറിൽനിന്ന് മട്ടന്നൂർവഴി തലശ്ശേരിയിലേക്ക് പോകുകയായിരുന്ന തീർഥ ബസാണ് നെല്ലൂന്നി അരയാലിൽകീഴിൽ ഇറക്കത്തിലെ വളവിൽ അപകടത്തിൽെപട്ടത്. അമിതവേഗത്തിൽ കെ.എസ്.ആർ.ടി.സി ബസിനെ മറികടക്കുന്നതിനിടെയാണ് റോഡരികിലേക്ക് ചരിഞ്ഞത്. യാത്രക്കാരുടെ ബഹളംകേട്ടതിനെ തുടർന്ന് ഓടിയെത്തിവരാണ് ബസിൽനിന്ന് യാത്രക്കാരെ പുറത്തിറക്കിയത്. ബസ് പിന്നീട് ക്രെയിൻ ഉപയോഗിച്ച് നീക്കി. ഹൈവേ െപലീസ് സ്ഥലെത്തത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.