ഹോസ്ദുര്‍ഗ്, പാണത്തൂര്‍-, മടിക്കേരി ദേശീയപാത രണ്ടു​വർഷത്തിനകം ^എം.പി

ഹോസ്ദുര്‍ഗ്, പാണത്തൂര്‍-, മടിക്കേരി ദേശീയപാത രണ്ടുവർഷത്തിനകം -എം.പി രാജപുരം: ഹോസ്ദുര്‍ഗ്-പാണത്തൂര്‍-മടിക്കേരി ദേശീയപാത രണ്ടു വർഷത്തിനകം യാഥാർഥ്യമാക്കാനാവുമെന്നും പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ ന്യായമായ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും പി. കരുണാകരന്‍ എം.പി. ഇൗ റോഡ് കേന്ദ്ര ഗതാഗതവകുപ്പ് ദേശീയപാതയായി ഉയര്‍ത്താന്‍ തീരുമാനിച്ച സാഹചര്യത്തിൽ പ്രാരംഭ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആലോചിക്കാൻ വിളിച്ചുചേർത്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദേശീയപാതയുടെ നിർമാണപ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുന്നോടിയായി ഡി.പി.ആര്‍ തയാറാക്കുന്നതിന് ടെൻഡര്‍ നടപടി പൂര്‍ത്തിയായി. പദ്ധതി പൂര്‍ത്തിയാക്കാന്‍ നാലു വര്‍ഷം വരെ കാലാവധി ഉണ്ടെങ്കിലും ജനങ്ങള്‍ സഹകരിച്ചാല്‍ രണ്ടു വര്‍ഷത്തിനകംതന്നെ കഴിയുമെന്ന് എം.പി പറഞ്ഞു. ഇതിന് പാത കടന്നുപോകുന്ന പ്രദേശങ്ങളിലെ മുഴുവന്‍ ജനങ്ങളുടെയും സഹകരണവും പിന്തുണയും ഉണ്ടാകണം. ഭൂമി വിട്ടുകൊടുക്കുന്നവർക്കും പൊളിച്ച് മാറ്റേണ്ടിവരുന്ന കെട്ടിടങ്ങളുടെ ഉടമകൾക്കും അർഹമായ നഷ്ടപരിഹാരത്തുക ലഭ്യമാക്കാൻ ഇടപെടല്‍ നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. രാജന്‍ അധ്യക്ഷത വഹിച്ചു. ദേശീയപാത വിഭാഗം അസി. എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സി.ജെ. കൃഷ്ണന്‍, പഞ്ചായത്ത് പ്രസിഡൻറുമാരായ സി. കുഞ്ഞിക്കണ്ണന്‍, പി.ജി. മോഹനന്‍, എ. ബാലചന്ദ്രന്‍, സി.പി.എം ഏരിയ സെക്രട്ടറി എം.വി. കൃഷ്ണന്‍, ടി.കെ. നാരായണന്‍, ബാബു കദളിമറ്റം, സി.എം. കുഞ്ഞബ്ദുല്ല, എ.കെ. മാധവന്‍, ഫാ. ജെയിംസ്, സൂര്യനാരായണഭട്ട്, കെ.ജെ. ജോസ്, എ.കെ. സുകുമാരന്‍ എന്നിവര്‍ സംസാരിച്ചു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡൻറ് ത്രേസ്യാമ്മ ജോസഫ് സ്വാഗതം പറഞ്ഞു. ദേശീയപാത വികസന ആക്ഷൻ കമ്മിറ്റി രൂപവത്കരിച്ചു. ഭാരവാഹികൾ: പി. കരുണാകരന്‍ എം.പി (ചെയ), ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. രാജൻ (കൺ). * ഭൂമി വിട്ടുകൊടുക്കുന്നവർക്കും കെട്ടിട ഉടമകൾക്കും അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.