തലപ്പാടി ചെക്ക്​പോസ്​റ്റിൽ കർണാടകയുടെ 'മാമൂൽ' പിരിവ്​

ദിനംപ്രതി ലക്ഷക്കണക്കിന് രൂപയാണ് ഉദ്യോഗസ്ഥരുടെ കൈകളിലെത്തുന്നത് കാസർകോട്: സംസ്ഥാന അതിർത്തിയിലെ കർണാടക ഗതാഗതവകുപ്പി​െൻറ ചെക്ക്പോസ്റ്റിൽ വാഹനങ്ങൾക്ക് താൽക്കാലിക പെർമിറ്റിന് നിശ്ചിതതുകക്ക് പുറേമ അനധികൃതമായി പണം ഇൗടാക്കുന്നു. മഞ്ചേശ്വരം തലപ്പാടിയിലെ ചെക്ക്പോസ്റ്റിലാണ് ചരക്കുലോറികൾ, ടൂറിസ്റ്റ് ബസുകൾ, ടാക്സി വാഹനങ്ങൾ എന്നിവയുടെ ൈഡ്രവർമാരിൽനിന്ന് ജീവനക്കാർ 'മാമൂൽ' പിടിച്ചുപറി നടത്തുന്നത്. ഒരുമാസത്തേക്ക് താൽക്കാലിക പെർമിറ്റിന് വാഹനമൊന്നിന് 400 രൂപയും ഒരാഴ്ചത്തേക്ക് 200 രൂപയുമാണ് അധികമായി ഇൗടാക്കുന്നത്. മീഡിയം ചരക്കുവാഹനങ്ങൾക്ക് ഒരുമാസത്തേക്ക് കർണാടകയിൽ പ്രവേശിക്കുന്നതിനുള്ള താൽക്കാലിക പെർമിറ്റിന് റോഡ് നികുതിയടക്കം 1500 രൂപയാണ് രസീത് പ്രകാരം നൽകേണ്ടത്. എന്നാൽ, 1900 രൂപയാണ് ഇൗടാക്കുന്നത്. ഒരാഴ്ചത്തേക്ക് 700 രൂപക്ക് പകരം 900 രൂപ ചോദിച്ചുവാങ്ങുന്നു. തുക നൽകാൻ വിസമ്മതിക്കുകയോ ചോദ്യംചെയ്യുകയോ ചെയ്യുന്നവരിൽനിന്ന് വിവിധ കാരണങ്ങൾ പറഞ്ഞ് പിഴയീടാക്കുന്നതായും ൈഡ്രവർമാർ പറയുന്നു. ആഴ്ചകൾക്കുമുമ്പ് കുന്താപുരത്തേക്ക് ചരക്ക് കയറ്റാൻപോകുന്ന മിനിലോറി ഡ്രൈവറിൽനിന്ന് അധികതുക ഇൗടാക്കിയതറിഞ്ഞ് ലോറിയിലുണ്ടായിരുന്ന ഉടമ ചെക്ക്പോസ്റ്റ് കൗണ്ടറിൽ ചെന്ന് കാരണം അന്വേഷിച്ചപ്പോൾ വിജിലൻസ് ഉദ്യോഗസ്ഥനാണെന്ന് സംശയിച്ച് ജീവനക്കാർ ക്ഷമാപണം നടത്തി അധികമായി വാങ്ങിയ തുക തിരികെനൽകിയിരുന്നു. അടുത്തദിവസം ഇതേ വാഹനത്തി​െൻറ ഡ്രൈവറിൽനിന്ന് അധിക തുകക്ക് പകരം പിഴയീടാക്കി രസീത് നൽകി പകവീട്ടുകയും പെയ്തു. കഴിഞ്ഞദിവസം പയ്യന്നൂരിൽനിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക്ലോറിയുടെ ഡ്രൈവർ രസീതിയിൽ രേഖപ്പെടുത്തിയതിൽ അധികം പണം ഇൗടാക്കിയതിനെ ചോദ്യംെചയ്തപ്പോൾ ആവശ്യപ്പെട്ട തുക നൽകാൻ കഴിയില്ലെങ്കിൽ പെർമിറ്റ് തിരികെനൽകി പൊയ്ക്കൊള്ളാനായിരുന്നു നിർദേശം. ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന ദേശീയപാത 66ലെ പ്രധാന ചെക്ക്പോസ്റ്റുകളിലൊന്നായ തലപ്പാടിയിൽ ദിനംപ്രതി ലക്ഷക്കണക്കിന് രൂപയാണ് മാമൂൽ പിരിവിലൂടെ ഉദ്യോഗസ്ഥരുടെ കൈകളിലെത്തുന്നത്. അനധികൃത പിരിവിന് കർണാടക ഗതാഗതവകുപ്പിലെ ഉയർന്ന ഉേദ്യാഗസ്ഥരുടെ പിൻബലമുണ്ടെന്നും ചെക്ക്പോസ്റ്റിൽ പിരിച്ചെടുക്കുന്ന തുകയുടെ വിഹിതം മുകളിലേക്ക് പോകുന്നുണ്ടെന്നുമാണ് ലഭിക്കുന്ന സൂചന. വിജിലൻസ് സംവിധാനം കാര്യക്ഷമമല്ലാത്തതും ഇത് തടസ്സമില്ലാതെ തുടരാൻ അനുകൂലസാഹചര്യമൊരുക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.