വായിക്കാനം കോളനിവികസനത്തിന് ഒരുകോടിയുടെ പദ്ധതി

വെള്ളരിക്കുണ്ട്: വായിക്കാനം കോളനിയുടെ നവീകരണത്തിന് ഒരു കോടിയുടെ പദ്ധതിക്ക് രൂപംനൽകി. ഡോ. അംബേദ്കർ സെറ്റിൽമ​െൻറ് വികസനപദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ വികസന വകുപ്പാണ് തുക അനുവദിച്ചത്. പദ്ധതി നടത്തിപ്പിനായി എം. രാജഗോപാലൻ എം.എൽ.എയുടെ നേതൃത്വത്തിൽ പ്രത്യേക ഊരുകൂട്ടം നടത്തി. എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഊരുകൂട്ടം മൂപ്പൻ പി.എം. കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് െജയിംസ് പന്തമ്മാക്കൽ, വാർഡ് മെംബർ സീമ മോഹനൻ, സാബു അബ്രഹാം, ജില്ല ട്രൈബൽ ഓഫിസർ കൃഷ്ണപ്രസാദ്, പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം. ചാക്കോ, കൃഷി ഓഫിസർ യു.എസ്. അർച്ചന, എ.ഡി.എ ബി.എം. അതുൽ, പി.ഡബ്ല്യൂ.ഡി ഓവർസിയർ പ്രവീൺ, കെ.കെ. മോഹനൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ഫിലോമിന ജോണി സ്വാഗതവും ട്രൈബൽ ഓഫിസർ മധുസൂദനൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.