വ്രതശുദ്ധിയുടെ നിറവിൽ പെരുന്നാൾ ആഘോഷിച്ചു

കണ്ണൂർ: വ്രതശുദ്ധിയുടെ മുപ്പത് പകലിരവുകള്‍ക്കൊടുവില്‍ നന്മകളാല്‍ സ്ഫുടം ചെയ്തെടുത്ത ഹൃദയ നൈർമല്യവുമായി വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിച്ചു. പുതുവസ്ത്രങ്ങളുടെ പകിട്ടും മൈലാഞ്ചിമൊഞ്ചും ആഘോഷത്തിന് നിറം പകർന്നു. രാവിലെ മുതലേ കനത്ത മഴയായിട്ടും പെരുന്നാൾ നമസ്കാരത്തിനായി വിശ്വാസികൾ പള്ളികളിലെത്തി. പ്രഭാത നമസ്കാരത്തോടെ പള്ളികൾ തക്ബീർ ധ്വനികളാൽ മുഖരിതമായിരുന്നു. സ്ത്രീകളും കുട്ടികളും വയോധികരുമടക്കം ആയിരങ്ങൾ ഇൗദുൽഫിത്ർ നമസ്കാരത്തിൽ പങ്കാളികളായി. പ്രതികൂല കാലാവസ്ഥയായതിനാൽ ഇത്തവണ ഇൗദ്ഗാഹുകൾ നന്നേ കുറവായിരുന്നു. നമസ്കാരത്തിനെത്തിയവരുടെ ബാഹുല്യം കാരണം പള്ളികൾ നിറഞ്ഞുകവിഞ്ഞു. നമസ്കാരത്തിനുശേഷം വിശ്വാസികൾ പരസ്പരം ആലിംഗനം ചെയ്തും ആശംസകൾ കൈമാറിയും പെരുന്നാൾ മധുരം നുകർന്നു. ബന്ധുവീടുകളിലും സുഹൃദ്ഭവനങ്ങളിലും സന്ദർശനം നടത്തി പരസ്പരബന്ധം ഊഷ്മളമാക്കിയും ആഘോഷത്തിന് ധന്യതയേകി. വൈകീേട്ടാടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നല്ല തിരക്ക് അനുഭവപ്പെട്ടു. റമദാൻ പകർന്നുനൽകിയ ആത്മീയ സുകൃതൃം നിലനിർത്താനും വിേദ്വഷവും പകയുമില്ലാത്ത മനസ്സി​െൻറ ഉടമകളാവാനും വിഭാഗീയത തീണ്ടാതെ സഹജീവികളുടെ കണ്ണീരൊപ്പാനും പെരുന്നാൾ ഖുത്തുബകളിൽ ഇമാമുമാർ ആഹ്വാനം ചെയ്തു. കണ്ണൂർ യൂനിറ്റി സ​െൻററിൽ നടന്ന നമസ്കാരത്തിന് ടി.കെ. മുഹമ്മദലി നേതൃത്വം നൽകി. രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്ന സംഭവവികാസങ്ങൾ ആശങ്ക ഉളവാക്കുന്നതാണെന്നും അഭിപ്രായ ഭിന്നതകൾ മറന്ന് ഒന്നിച്ചുനിൽക്കാൻ ഇസ്ലാമിക സമൂഹം തയാറാവേണ്ടത് കാലഘട്ടത്തി​െൻറ അനിവാര്യതയാണെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. ഇന്ത്യൻ മുസ്ലിംകൾ കടുത്ത പരീക്ഷണം നേരിട്ടു കൊണ്ടിരിക്കുകയാണ്. ഇൗ അവസ്ഥയെ പ്രതിരോധിക്കാൻ മതാതീതമായ ഒത്തൊരുമ ആവശ്യമാണെന്നും ടി.കെ. മുഹമ്മദലി പറഞ്ഞു. വിഭാഗീയതകൾ കലുഷിതമാക്കുന്ന സാമൂഹികാന്തരീക്ഷത്തിൽ സ്നേഹവും സൗഹാർദവും കാത്തുസൂക്ഷിച്ച് മനുഷ്യത്വത്തി​െൻറ കാവലാളാകാൻ വിശ്വാസികൾ തയാറാവണമെന്ന് ടൗൺ സലഫി മസ്ജിദിൽ നടന്ന പെരുന്നാൾ ഖുതുബയിൽ പി.കെ. സക്കരിയ്യ സ്വലാഹി ഒാർമിപ്പിച്ചു. കണ്ണൂർ പഴയ ബസ്സ്റ്റാൻഡ് മസ്ജിദുന്നൂറിൽ കെ.കെ. സുഹൈൽ, കാംബസാർ ജുമാമസ്ജിദിൽ ആബിദ് ഹുദവി തച്ചണ്ണ, താവക്കര കൗസർ ജുമാമസ്ജിദിൽ ഹിശാം താലിബ്, ബല്ലാർഡ് റോഡ് മുഹ്യുദ്ദീൻ ജുമാമസ്ജിദിൽ വി.വി. മുഹമ്മദലി മൗലവി, ഫോർട്ട് റോഡ് ശാദുലി ജുമാമസ്ജിദിൽ യഅ്ക്കൂബ് മൗലവി, കാൽെടക്സ് അൽ അബ്റാർ ജുമാമസ്ജിദിൽ നിസാർ സഖാഫി, ട്രെയിനിങ് സ്കൂളിന് സമീപം മഹമൂദ് പള്ളിയിൽ അബ്ദുറഹ്മാൻ മക്കിയാട്, താണ സലഫി മസ്ജിദിൽ ശമീർ മൗലവി, കണ്ണോത്തുംചാൽ ഫിർദൗസിയ ജുമാമസ്ജിദിൽ ഹാഫിസ് ഹാരിസ് ഖാസിമി, തായത്തെരു സലഫി ദഅ്വ സ​െൻററിൽ സി.സി. ശക്കീർ ഫാറൂഖി, കണ്ണൂർ സിറ്റി ജുമുഅത്ത് പള്ളിയിൽ മുഹമ്മദ് അസ്ഹരി, സിറ്റി അരട്ടക്കപ്പള്ളിയിൽ സൈനുൽ ആബിദ് മൗലവി, ചിറക്കൽകുളം ജുമാമസ്ജിദിൽ റഉൗഫ് അസ്ഹരി, ഞാലുവയൽ െഎ.സി.എമ്മിൽ എൻ.എം. ബഷീർ, താഴെ ചൊവ്വ ജുമുഅത്ത് പള്ളിയിൽ മുതുകുട അബ്ദുൽ ഖാദിർ മൗലവി, എടക്കാട് സഫ സ​െൻററിൽ സഇൗദ് എലങ്കമൽ, കാടാച്ചിറ കോട്ടൂർ കരിപ്പായി ജുമാമസ്ജിദിൽ താഹിർ സഖാഫി, തയ്യിൽ ഇസ്ലാഹി സ​െൻററിൽ അബ്ദുർറസാഖ് സലഫി, ചാലാട് ഹിറാ മസ്ജിദിൽ ഷംസീർ ഇബ്രാഹീം, ചാലാട് സലഫി ജുമാമസ്ജിദിൽ മിസാജ് സുല്ലമി, പഞ്ഞിക്കയിൽ ഹുദ മസ്ജിദിൽ കെ.കെ. സുഹൈർ, വാരം സലഫി മസ്ജിദിൽ അഹമ്മദ് കബീർ മുസ്ലിയാർ, കാഞ്ഞിരോട് ഹുദ മസ്ജിദിൽ എ.പി. അബ്ദുർറഹീം, മുണ്ടേരി സലഫി മസ്ജിദിൽ ഗഫൂർ മാസ്റ്റർ, ചക്കരക്കല്ല് സഫ മസ്ജിദിൽ ഹുസൈൻ വയനാട്, ചക്കരക്കല്ല് ഇസ്ലാഹി സ​െൻററിൽ ഫൈസൽ ചക്കരക്കല്ല്, കക്കാട് സലഫി മസ്ജിദിൽ ഖാലിദ് ഫാറൂഖി, പുതിയതെരു ഹുദ സ​െൻററിൽ പി.സി. മുനീർ മാസ്റ്റർ, പള്ളിപ്രം സലഫി മസ്ജിദിൽ മുഹമ്മദ് മോൻ ചെറുവാടി, ഏഴര സലഫി മസ്ജിദിൽ സത്താർ ഫാറൂഖി, പൂതപ്പാറ സലഫി മസ്ജിദിൽ മുനീർ ഹാദി, വളപട്ടണം സലഫി മസ്ജിദിൽ മുഹമ്മദലി മൗലവി, പാപ്പിനിശ്ശേരി മസ്ജിദുൽ ഇൗമാനിൽ വി.എൻ. ഹാരിസ്, പാപ്പിനിശ്ശേരി ചുങ്കം സലഫി മസ്ജിദിൽ ഉനൈസ് പാപ്പിനിശ്ശേരി, കാട്ടാമ്പള്ളി സലഫി മസ്ജിദിൽ മുസ്തഫ അൽഖാശിഫി, വളപട്ടണം ആലൂൽ ജുമാമസ്ജിദിൽ ഇസ്മായിൽ മൗലവി എന്നിവർ നമസ്കാരത്തിനും ഖുത്തുബക്കും നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.