പിലാത്തറ-^പാപ്പിനിശ്ശേരി കെ.എസ്​.ടി.പി റോഡ്: ട്രാഫിക് സർക്കിളുകൾ മോടികൂട്ടുന്നു

പിലാത്തറ--പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ്: ട്രാഫിക് സർക്കിളുകൾ മോടികൂട്ടുന്നു പഴയങ്ങാടി: പിലാത്തറ--പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡിൽ കവലകളിലെ അപകടം ഒഴിവാക്കുന്നതിനായി നിർമിക്കുന്ന ട്രാഫിക് സർക്കിളുകൾ മോടികൂട്ടുന്ന ജോലികൾ ആരംഭിച്ചു. എരിപുരം-ഏഴോം-തളിപ്പറമ്പ്, പഴയങ്ങാടി- പിലാത്തറ, പഴയങ്ങാടി- ഏഴിമല നാവിക അക്കാദമി മുട്ടം റോഡ് എന്നിവ സംഗമിക്കുന്ന എരിപുരം ജങ്ഷനിലാണ് ഇപ്പോൾ ട്രാഫിക് സർക്കിൾ പണി പൂർത്തീകരിച്ച് പുല്ല് വെച്ചുപിടിപ്പിക്കുന്നത്. ഇവിടെ സ്ഥാപിക്കുന്ന സ്തൂപം അവസാന മിനുക്കുപണിയിലാണ്. ട്രാഫിക് സർക്കിൾ ഭംഗികൂട്ടാനായി റോഡി​െൻറ കൂടുതൽ ഭാഗം ഉപയോഗപ്പെടുത്തിയതോടെ പാതയുടെ വീതി കുറഞ്ഞതായി ആക്ഷേപമുയർന്നു. മാസങ്ങൾക്കു മുമ്പേ ഇവിടെ സ്ഥാപിച്ച സിഗ്നലുകൾ പ്രവർത്തിച്ചു തുടങ്ങാത്തതിനാൽ നിശ്ചയിച്ച പാതയിലൂടെയല്ല വാഹനങ്ങൾ കടന്നുപോകുന്നത്. വാഹന നിയന്ത്രണത്തിന് ഇവിടെ പൊലീസുകാരും ഇല്ല. ഇത് അപകട ഭീഷണിയുയർത്തുന്നുണ്ട്. നിശ്ചയിച്ച പാതയിലൂടെ ചില വാഹനങ്ങൾ കടന്നുപോകുമ്പോൾ മറ്റു ചിലർ തങ്ങൾക്കിഷ്ടമുള്ള ഭാഗങ്ങളിലൂടെ വാഹനം ഒാടിക്കുന്നതാണ് അപകടകരമാകുന്നത്. അപകടമേഖലകളിൽ സ്ഥാപിച്ച സിഗ്നലുകൾ ഉടൻ പ്രവർത്തിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.