റബർ വില താഴേക്ക്​; കാർഷികമേഖലയിൽ പ്രതിസന്ധി

കേളകം: കർഷകരുടെ പ്രധാന വരുമാനമാർഗമായ റബറിന് ഉണ്ടായ വിലയിടിവ് കർഷകരെ കൂടുതൽ സാമ്പത്തികപ്രതിസന്ധിയിലാക്കി. റബർ വിലയിടിവ് തടയാൻ സംസ്ഥാനസർക്കാർ കൊണ്ടുവന്ന ആശ്വാസപദ്ധതികൾ ഫലംകണ്ടില്ല. വർഷങ്ങൾക്കുമുമ്പ് കിലോഗ്രാമിന് 250 രൂപയുണ്ടായിരുന്ന റബറി​െൻറ ഇപ്പോഴത്തെ വില കുത്തനെ കുറഞ്ഞു. നിലവിൽ േഗ്രഡ് റബറിന് റബർ ബോർഡ് വില കിലോഗ്രാമിന് 122 രൂപയും ലോട്ട് റബറിന് വിലയിടിഞ്ഞ് 118ഉം എത്തി. റബർ വിലയിടിവ് തടയുന്നതിനായി ഇറക്കുമതി നിയന്ത്രണമുണ്ടാകുമെന്ന കേന്ദ്രസർക്കാറി​െൻറ ഉറപ്പും പാഴ്വാക്കായതോടെ നിലയില്ലാക്കയത്തിലാണ് കർഷകർ. റബറിന് കിലോഗ്രാമിന് 150 രൂപ ഉറപ്പാക്കുന്നതിന് സംസ്ഥാനസർക്കാർ നടപ്പാക്കിയ വിലസ്ഥിരതാ ഫണ്ടും മന്ദഗതിയിലായതായി കർഷകർ പരാതിപ്പെടുന്നു. സർക്കാർസഹായം നിലച്ചിട്ടും മാസങ്ങളായി. റബറി​െൻറ വിലയിടിവ് തടയുന്നതിന് റബററൈസ്ഡ് റോഡ് നിർമിക്കുന്നതിന് സംസ്ഥാനസർക്കാർ വിഭാവനംചെയ്ത പദ്ധതികളും വെളിച്ചം കണ്ടില്ല. വിലയിടിവുമൂലം ഉൽപാദനച്ചെലവ് താങ്ങാനാവാതെ റബർ തോട്ടങ്ങളിൽ ടാപ്പിങ് മുടങ്ങിയത് കർഷകർക്കും തൊഴിലാളികൾക്കും ദുരിതമായി. റബർ വിലയിടിവുമൂലം സാമ്പത്തികപ്രതിസന്ധിയിലായ കർഷകർ ജീവിതച്ചെലവിനായി വഴികെണ്ടത്താൻ കടമെടുക്കുന്ന അവസ്ഥയിലാണിപ്പോൾ. നാമമാത്ര പലിശക്ക് കർഷകർക്ക് വായ്പ നൽകുന്നതിൽ ധനകാര്യസ്ഥാപനങ്ങൾ കടുത്തനിയന്ത്രണം ഏർപ്പെടുത്തിയതോടെ കഴുത്തറപ്പൻ പലിശക്ക് വായ്പ തരപ്പെടുത്തുന്ന കർഷകരാണ് കുരുക്കിലകപ്പെടുന്നത്. ദുരിതക്കയത്തിലാണ് കർഷകരും തൊഴിലാളികളും മലയോരത്തെ വ്യാപാരമേഖലയും. അന്താരാഷ്ട്രവിപണിയിലെ വിലയിടിവും അനിയന്ത്രിതമായ ഇറക്കുമതിയുമാണ് കേരളത്തിലെ കർഷകലക്ഷങ്ങളുടെ മോഹകൃഷിയായ റബറി​െൻറ അന്തകനായത്. റബറിന് വിലയിടിവ് തുടരുമ്പോൾ മറുവഴി കെണ്ടത്താനാകാതെ നടുക്കയത്തിലായി കർഷകർ. പോയകാലങ്ങളിൽ റബറിനുണ്ടായ വിലക്കുതിപ്പിൽ പ്രതീക്ഷയർപ്പിച്ച് മറ്റ് കൃഷികൾ നീക്കംചെയ്ത് റബറിനെ പുൽകിയ കർഷകരാണ് കൂടുതൽ പ്രതിസന്ധിയിലായത്. കൃഷിയിടങ്ങളിൽ മറ്റു വിളകൾ കൃഷിചെയ്യാതെ റബർ മാത്രം നട്ടവർക്ക് മോഹഭംഗത്തി​െൻറ വിളവെടുപ്പ് കാലമാണിപ്പോൾ. സാമ്പത്തികപ്രതിസന്ധി മറികടക്കാൻ വിവിധ ബാങ്കുകളിൽനിന്ന് കാർഷിക-കാർഷികേതര വായ്പകളും സ്വർണപ്പണയ വായ്പകളും തരപ്പെടുത്തുന്ന കർഷകർ വീണ്ടും പെട്ടത് കടക്കെണിയിലാണ്. സാമ്പത്തികപ്രതിസന്ധിമൂലം കാർഷികമേഖലയിൽ ഭൂമിയുടെ ക്രയവിക്രയങ്ങളും നിലച്ചത് കർഷകർക്ക് തിരിച്ചടിയായി. മൂന്നു വർഷം മുമ്പ് മലമടക്കുകളിൽപോലും റബർ തോട്ടങ്ങൾക്ക് ഏക്കറിന് 25 ലക്ഷം രൂപ വരെയായിരുന്നു വിലയെങ്കിൽ ഇപ്പോൾ ഭൂമിക്ക് ആവശ്യക്കാരുടെ ഒഴുക്കും നിലച്ചു. കടക്കെണിയിൽനിന്ന് രക്ഷപ്പെടാൻ ഭൂമിവിൽക്കാമെന്ന കർഷകരുടെ മോഹവും ഇതോടെ അസ്തമിച്ചു. ഇേതത്തുടർന്നാണ് വായ്പക്കായി ധനകാര്യ സ്ഥാപനങ്ങളിലേക്ക് കർഷകരുടെ ഒഴുക്ക് തുടങ്ങിയത്. വ്യാപാരം കുറഞ്ഞതിനാൽ വൻകിട- ചെറുകിട സ്ഥാപനങ്ങളിൽനിന്ന് തൊഴിലാളികളെ പിരിച്ചുവിടുന്നതും പതിവായി. റബറിനെ ആശ്രയിച്ചുകഴിയുന്ന കാർഷികമേഖലകളിൽ പ്രതിസന്ധി രൂക്ഷമായതാണ് ജനങ്ങളുടെ ജീവിതദുരിതത്തിനും കാരണമായത്. കർഷകർ സാമ്പത്തിക പ്രതിസന്ധിയിലായത് മുതലെടുക്കാൻ സ്വർണപ്പണയ വായ്പാസ്ഥാപനങ്ങൾ മലയോര ടൗണുകളിൽ വർധിച്ചുവരുന്നുണ്ട്. കനത്ത പലിശനിരക്കിലാണ് സ്വർണപ്പണയ ഇടപാടുകൾ നടക്കുന്നത്. ...അസീസ് കേളകം:
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.