വിസ്മയച്ചെപ്പ് തുറന്ന് ശാസ്ത്ര പരീക്ഷണകളരി

ചെറുവത്തൂര്‍: ചിരട്ടയിലെ മണലില്‍ പച്ചവെള്ളം ഒഴിച്ചപ്പോള്‍ തീ ആളിക്കത്തി. വിസ്മയത്തോടെ കൈയടിച്ച കുട്ടികള്‍ക്ക് അതിന് പിന്നിലെ ശാസ്ത്ര രഹസ്യം പകര്‍ന്നുനല്‍കി അനില്‍മാഷ്‌. കാത്സ്യം കാർബൈഡ് ജലവുമായി രാസപ്രവർത്തനം നടത്തുമ്പോഴുണ്ടാകുന്ന അസറ്റലീൻ വാതകമാണ് കത്തുന്നത്. ചന്തേര ഇസ്സത്തുല്‍ ഇസ്ലാം എ.എല്‍.പി സ്കൂളിലാണ് വിസ്മയങ്ങളുടെ ചെപ്പ് തുറന്ന ശാസ്ത്ര പരീക്ഷണക്കളരി കുരുന്നുകള്‍ക്ക് വേറിട്ട അനുഭവമായത്. കുട്ടികളില്‍ ശാസ്ത്ര പഠനത്തിന് താൽപര്യം ജനിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ സ്കൂള്‍ സയന്‍സ് ക്ലബ് ഉദ്ഘാടനത്തി​െൻറ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. ഇടയിലക്കാട് എ.എല്‍.പി സ്കൂള്‍ പ്രധാനാധ്യാപകന്‍ അനില്‍കുമാര്‍ കുട്ടികളെ കൂടി ഉള്‍പ്പെടുത്തിയാണ് പരീക്ഷണങ്ങള്‍ അവതരിപ്പിച്ചത്. പത്തോളം പരീക്ഷണങ്ങള്‍ അദ്ദേഹം അവതരിപ്പിച്ചു. സ്കൂള്‍ പ്രധാനാധ്യാപിക സി.എം. മീനാകുമാരി അധ്യക്ഷത വഹിച്ചു. സയന്‍സ് ക്ലബ് പ്രതിനിധികളായ ഗൗരി ശങ്കര്‍, നിവേദ്‌ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.