കുമ്പളയിലെ ഹൈമാസ്​റ്റ്​​ വിളക്ക്​ 'കണ്ണുതുറന്നില്ല'

കുമ്പള: മാസങ്ങളായി അണഞ്ഞുകിടക്കുന്ന കുമ്പള ടൗണിലെ ഹൈമാസ്റ്റ് വിളക്ക് കണ്ണുതുറന്നില്ല. കുമ്പളയിൽ ദേശീയപാതയോരത്ത് സ്ഥാപിച്ചിട്ടുള്ള ഹൈമാസ്റ്റ് വിളക്കാണ് രണ്ടു മാസത്തോളമായി കത്താതെകിടക്കുന്നത്. വർഷങ്ങൾക്കുമുമ്പ് കുമ്പള പഞ്ചായത്താണ് ലക്ഷങ്ങൾ മുടക്കി ടൗണി​െൻറ എല്ലാഭാഗത്തും വെളിച്ചമെത്തുന്നരീതിയിൽ ഇവിടെ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിച്ചത്. കഴിഞ്ഞവർഷം ടൗണിൽ മൂന്നിടത്തും റെയിൽവേ സ്റ്റേഷന് സമീപത്തും ഹൈമാസ്റ്റ് വിളക്കുകൾ സ്ഥാപിച്ചെങ്കിലും അവയൊന്നും ഈയൊന്നിന് പകരമാവില്ലെന്ന് നാട്ടുകാർ പറയുന്നു. മാത്രമല്ല, റെയിൽവേ സ്റ്റേഷനടുത്തുള്ള വിളക്കുകളും കുറെ ദിവസങ്ങളായി കത്തുന്നില്ല. മഴക്കാലം വന്നതോടെ ടൗണിൽ രാത്രി വെളിച്ചം അത്യാവശ്യമായിരിക്കുകയാണ്. മാത്രമല്ല, ടൗണിൽ പൊലീസ് സ്ഥാപിച്ചിട്ടുള്ള നിരീക്ഷണക്കാമറകൾക്ക് തെളിച്ചംകിട്ടാനും ഈ വിളക്ക് സഹായമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.