സമാധാന കമ്മിറ്റി യോഗത്തിൽനിന്നും യു.ഡി.എഫ് നേതാക്കൾ ഇറങ്ങിപ്പോയി

കൂത്തുപറമ്പ്: കോട്ടയം പഞ്ചായത്ത് ഓഫിസിൽ നടന്ന സമാധാന കമ്മിറ്റി യോഗത്തിൽ നിന്നും യു.ഡി.എഫ് നേതാക്കൾ ഇറങ്ങിപ്പോയി. ഭരണകക്ഷിയായ സി.പി.എം ഏകപക്ഷീയമായി തീരുമാനങ്ങൾ ലംഘിക്കുന്നതിലും സമാധാന കമ്മിറ്റി യോഗം പ്രഹസനമാക്കുന്ന ഭരണകക്ഷിയുടെ നിലപാടിലും പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്. പൊതുസ്ഥലങ്ങളിലുള്ള ഇലക്ട്രിക് --ടെലിഫോൺ പോസ്റ്റുകൾ, പൊതുസ്ഥലങ്ങളിലെ മതിലുകൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിൽ കൊടിതോരണങ്ങളും ചുവരെഴുത്തുകളും പാടില്ലെന്ന് നേരത്തെ നടന്ന സമാധാനകമ്മിറ്റി യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ, സി.പി.എം ഏകപക്ഷീയമായി തീരുമാനങ്ങൾ ലംഘിക്കുകയാണെന്ന് നേതാക്കൾ ആരോപിച്ചു. അതോടൊപ്പം കഴിഞ്ഞ യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് കോടികൾ ചെലവഴിച്ചാണ് കോട്ടയം ചിറ നവീകരിച്ചിരുന്നത്. ചിറ സംരക്ഷണത്തി​െൻറ ഭാഗമായി നിക്ഷേപിച്ച പ്രത്യേക ഇനത്തിൽപ്പെട്ട മത്സ്യങ്ങളെ ഒരുവിഭാഗം കടത്തിക്കൊണ്ടുപോവുകയും ചിറപരിസരം പരസ്യ മദ്യപാനത്തിനുള്ള കേന്ദ്രമായും മാറ്റുകയാണ്. ഇക്കാര്യങ്ങൾ പഞ്ചായത്തി​െൻറ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടികളൊന്നും തന്നെ ഉണ്ടായിട്ടില്ലെന്നും യു.ഡി.എഫ് നേതാക്കൾ ആരോപിച്ചു. കോൺഗ്രസ് കോട്ടയം മണ്ഡലം പ്രസിഡൻറ് വി.കെ. രാഘവ​െൻറ നേതൃത്വത്തിൽ യു.ഡി.എഫ് നേതാക്കളായ പി.പി. അശോകൻ, ഉമ്മർ വിളക്കോട്, പി. ചന്ദ്രൻ, ടി.പി. ഇബ്രാഹീം എന്നിവരാണ് യോഗത്തിൽനിന്നും ഇറങ്ങിപ്പോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.