ജയിൽ ചാടാൻ ശ്രമം: പ്രതികൾക്ക്​ തടവ്​

കണ്ണൂർ: സെൻട്രൽ ജയിലിൽനിന്ന് ചാടിരക്ഷപ്പെടാൻ ശ്രമിച്ച കേസിൽ രണ്ടു പ്രതികൾക്ക് തടവ്. മലപ്പുറം അമ്പലശ്ശേരിൽ ഫവാസ് (23), കാപ്പിതോട്ടത്തിൽ അയ്യൂബ് (28) എന്നിവരെയാണ് കണ്ണൂർ ഫസ്റ്റ് ക്ലാസ് (ഒന്ന്) മജിസ്ട്രേറ്റ് കോടതി ആറു മാസം തടവിന് ശിക്ഷിച്ചത്. 2017 മാർച്ച് 18നാണ് കേസിനാസ്പദമായ സംഭവം. ജയിലിലെ ഗ്യാങ് ഡ്യൂട്ടിക്കിടെ രക്ഷപ്പെടാൻ ശ്രമിക്കുകയും പിടികൂടിയ ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.