അപകടങ്ങളിൽ മരിച്ച 10 പേരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം വീതം മന്ത്രി വിതരണംചെയ്തു

കാസർകോട്: കയ്യാർ അപകടത്തിൽ മരിച്ച ഏഴുപേരുടെ കുടുംബങ്ങൾക്കും തോട്ടിൽ മുങ്ങിമരിച്ച മൂന്നു കുട്ടികളുടെ കുടുംബങ്ങൾക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് അനുവദിച്ച രണ്ടുലക്ഷം രൂപ വീതം റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ വിതരണംചെയ്തു. മരിച്ചവരുടെ വീടുകളിൽ മന്ത്രി നേരിട്ട് എത്തിയാണ് തുക വിതരണം ചെയ്തത്. വേളാങ്കണ്ണിയിൽനിന്ന് തീർഥാടനം കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ കയ്യാറിൽനിന്നുള്ള നവവരനും രണ്ടു സഹോദരങ്ങളും ഉൾപ്പെടെ ഏഴുപേരാണ് മരിച്ചത്. കയ്യാർ കൂടാൽ മേർക്കള മണ്ടേക്കാപ്പ് വീട്ടിൽ ഹെറാൾഡ് മൊേൻറരോ, ഭാര്യ പ്രസീല, മകൻ രോഹിത് ഡിസൂസ, ഹെറാൾഡി​െൻറ സഹോദരൻ സതോറിൻ മൊേൻറരോ, മകൾ ഷറോന, ഹെറാൾഡി​െൻറ സഹോദരൻ ആൽവിൻ മൊേൻറരോ, സഹോദരൻ ഡെൻസിൻ മൊേൻറരോയുടെ ഭാര്യ റീമ എന്നിവരാണ് വേളാങ്കണ്ണിക്ക് സമീപമുണ്ടായ വാഹനാപകടത്തിൽ മരിച്ചത്. വീടിനു സമീപത്തെ തോട്ടിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ച കുഞ്ചത്തൂർ പി.ടി. മുഹമ്മദി​െൻറ മകൻ മുഹമ്മദ് ശരീഫ് (ഏഴ്), കുഞ്ചത്തൂർ മുഹമ്മദി​െൻറ മകൻ മുഹമ്മദ് ഹാഷിം (എട്ട്), കുഞ്ചത്തൂർ ബന്താടി ഹൗസിലെ ഹസൻകുഞ്ഞിയുടെ മകൻ അബ്ദുൽ അഫ്രീദ് (11) എന്നിവരുടെ കുടുംബങ്ങൾക്കും മന്ത്രി നേരിെട്ടത്തി രണ്ടുലക്ഷം രൂപ വീതം വിതരണംചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.