പൗലോസ്​

കോളയാട്: ദൈവദാൻ സ​െൻറർ വൃദ്ധസദനത്തിന് സമീപം പുളിക്കക്കുടി പൗേലാസ് (69) നിര്യാതനായി. ഭാര്യ: അന്നമ്മ (തേനംകാലായിൽ കുടുംബാംഗം). മക്കൾ: ഷീബ (കണിയാരം, വയനാട്), സിസ്റ്റർ ഷീജ (ഹോളിക്രോസ് കോൺവ​െൻറ്, എറണാകുളം), ഷീന (നഴ്സ്, സൗദി). മരുമക്കൾ: മെർവിൻ (സി.പി.ഒ, പനമരം പൊലീസ് സ്റ്റേഷൻ), സജി (സൗദി). സഹോദരങ്ങൾ: അച്ചാമ്മ. പരേതരായ തോമസ്, മത്തായി. സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് പുന്നപ്പാലം അൽഫോൻസ ദേവാലയ സെമിത്തേരിയിൽ. ആലക്കോട് സ്വദേശിയായ വൈദികൻ ഒഡിഷയിൽ കുഴഞ്ഞുവീണു മരിച്ചു ആലക്കോട്: ബാസ്കറ്റ് ബാൾ കളിക്കുന്നതിനിടയിൽ കുഴഞ്ഞുവീണ് വൈദികൻ മരിച്ചു. ആലക്കോടിന് സമീപം കാപ്പിമല മഞ്ഞപ്പുല്ലിലെ പരേതനായ വടക്കുംകര സേവ്യർ-മറിയാമ്മ ദമ്പതികളുടെ മകനും എസ്.വി.ഡി മിഷനറി സഭാംഗവുമായ ഫാ. ഡോ. തോമസ് വടക്കുംകര (49) എസ്.വി.ഡിയാണ് മരിച്ചത്. ഒഡിഷയിൽ സാമ്പൽപുർ എസ്.വി.ഡി മേജർ സെമിനാരിയിൽ റെക്ടർ ആയി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. 1996ൽ വൈദികപട്ടം സ്വീകരിച്ചശേഷം സാമ്പൽപൂരിൽ സേവനമനുഷ്ഠിക്കുകയും തുടർന്ന് റോമിൽ ഉപരിപഠനത്തിന് പോവുകയുമായിരുന്നു. ബിബ്ലിക്കൽ തിയോളജിയിൽ ഡോക്ടറേറ്റ് നേടിയ അദ്ദേഹം വീണ്ടും സാമ്പൽപൂരിൽ നിയമിതനായി സേവനമനുഷ്ഠിച്ചുവരുകയായിരുന്നു. നിരവധി വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഫാ. തോമസ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. ബന്ധുക്കൾ സാമ്പൽപൂരിലേക്ക് പുറപ്പെട്ടിട്ടുണ്ട്. മൃതദേഹം അവിടെതന്നെ സംസ്കരിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്തതായി സഭാനേതൃത്വം ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. സഹോദരങ്ങൾ: അപ്പച്ചൻ (നീലഗിരി), അച്ചമ്മ വള്ളിയാംതടം (കാപ്പിമല), ജോസഫ് (കരുവൻചാൽ), േജാസ് (നെല്ലിക്കുന്ന്), ബേബി (എക്സ് ആർമി, ആലേക്കാട്), ബാബു (നീലഗിരി), ജെസി (മണ്ടളം), മനോജ് (മഞ്ഞപ്പുല്ല്).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.