നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ചെമ്പനോട വില്ലേജിൽ വീണ്ടും തർക്കം

പേരാമ്പ്ര: ഭൂനികുതി സ്വീകരിക്കാത്തതിൽ മനംനൊന്ത് കർഷകൻ ആത്മഹത്യചെയ്ത ചെമ്പനോട വില്ലേജ് ഒാഫിസിൽ വെള്ളിയാഴ്ചയും നികുതി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് തർക്കം. ചെമ്പനോടയിലെ കാക്കത്തൊടിയിൽ മേരിയുടെ കൈവശഭൂമിക്ക് നികുതി സ്വീകരിക്കാൻ വില്ലേജ് അധികൃതർ വിസമ്മതിച്ചതാണ് പ്രശ്നത്തിന് കാരണമായത്. 201415 വർഷം വരെ ഇവരുടെ 50 സ​െൻറ് ഭൂമിക്ക് കരം സ്വീകരിച്ചിരുന്നു. എന്നാൽ, പിന്നീട് നികുതി അടക്കാൻ പോയപ്പോൾ ഇത് വനഭൂമിയാണെന്ന മറുപടിയാണ് മേരിക്ക് ലഭിച്ചത്. തുടർന്ന് ഇവർ വെള്ളിയാഴ്ച നികുതിയടക്കാൻ വീണ്ടും വരുകയായിരുന്നു. വില്ലേജ് ഒാഫിസിലുള്ള ഇവരുടെ ഭൂമിയുടെ റെക്കോഡിൽ ഫോറസ്റ്റ് എന്ന് ഇംഗ്ലീഷ് വലിയക്ഷരത്തിൽ എഴുതിവെച്ചിട്ടുണ്ട്. മുമ്പുണ്ടായിരുന്ന ജീവനക്കാരാണ് എഴുതിവെച്ചതെന്നും രേഖകൾ പരിശോധിച്ച് ഇവർക്ക് നികുതിയടക്കാനുള്ള സൗകര്യമൊരുക്കുമെന്നും ജീവനക്കാരൻ അറിയിച്ചു. പല കാരണങ്ങൾ പറഞ്ഞ് മുമ്പ് നികുതി സ്വീകരിക്കാതിരുന്നവരെല്ലാം വെള്ളിയാഴ്ച കരമടക്കാനെത്തിയിരുന്നു. ജീവനക്കാരുമായി ഇവർ വാക്തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. പേരാമ്പ്ര സി.ഐ സുനിൽ കുമാറി​െൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. കർഷകൻ കാവിൽ പുരയിടത്തിൽ ജോയി എന്ന തോമസ് നികുതി സ്വീകരിക്കാത്തതിനെ തുടർന്ന് വില്ലേജ് ഒാഫിസിൽ ആത്മഹത്യ ചെയ്തതിനെ തുടർന്ന് ചെമ്പനോട വില്ലേജ് ഒാഫിസർ സി.എ. സണ്ണിയെയും മുമ്പ് ഇവിടത്തെ ജീവനക്കാരനും ഇപ്പോൾ കൂരാച്ചുണ്ട് വില്ലേജ് അസിസ്റ്റൻറുമായ സലീഷ് തോമസിനെയും സസ്പെൻഡ് ചെയ്തിരുന്നു. മേഞ്ഞാണ്യം വില്ലേജ് ഒാഫിസർ കെ. സജീവനാണ് ചെമ്പനോട വില്ലേജ് ഒാഫിസി​െൻറ അധിക ചുമതല നൽകിയത്. ഇദ്ദേഹമുൾപ്പെടെ മൂന്നു ജീവനക്കാരാണ് വെള്ളിയാഴ്ച ഓഫിസിലുണ്ടായിരുന്നത്. Photo: KPBA : 502 ചെമ്പനോട വില്ലേജ് ഒാഫിസിൽ നികുതി അടക്കാനെത്തിയവർ ജീവനക്കാരുമായി തർക്കിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.