റോഡിനോട് ചേർന്ന് സ്വകാര്യസ്​കൂളി‍െൻറ മതിൽനിർമാണം; കണ്ണടച്ച് നഗരസഭ

നീലേശ്വരം: മാനദണ്ഡം പാലിക്കാതെ സ്വകാര്യസ്കൂൾ മതിൽ നിർമിക്കുന്നത് നഗരസഭയുടെ ഒത്താശയോടെയെന്ന് ആക്ഷേപം. കോൺവ​െൻറ് ജങ്ഷന് സമീപത്തെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളി​െൻറ മതിലാണ് പൊളിച്ച് പുനർനിർമിക്കുന്നത്. റോഡിൽനിന്ന് നിശ്ചിത അകലം പാലിച്ച് മാത്രമേ മതിൽനിർമാണം പാടുള്ളൂ. എന്നാൽ, ഇവിടെ റോഡിന് ചേർന്നുള്ള നിലവിലുണ്ടായിരുന്ന മതിലിന് സമമായാണ് നിർമാണം. റോഡിനോട് ചേർന്ന് മതിൽ നിർമിക്കുന്നത് നാട്ടുകാരും ഒാേട്ടാഡ്രൈവർമാരും നഗരസഭ അധികൃതരുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. എന്നാൽ, ഒരു നടപടിയുമുണ്ടായില്ല. കോൺവ​െൻറ് ജങ്ഷൻ മുതലുള്ള വീതികുറഞ്ഞ മലയോരറോഡി​െൻറ അരികിലാണ് മതിൽ. ഇവിടെ ഗതാഗതക്കുരുക്ക് പതിവാണ്. ഉയരത്തിലുള്ള മതിൽ വളവിലായതിനാൽ വാഹനങ്ങൾക്ക് പരസ്പരം കാണാനാവാത്തതും അപകടഭീഷണിയാണ്. മതിൽ നിർമാണത്തിനെതിരെ നടപടിയെടുക്കാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.