എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി ^ഡി.എം.ഒ

എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ഡോക്ടർമാരുടെ സേവനം ഉറപ്പാക്കി -ഡി.എം.ഒ കണ്ണൂർ: ജില്ലയിലെ മുഴുവൻ ആരോഗ്യകേന്ദ്രങ്ങളിലും കുറഞ്ഞത് ഒരു ഡോക്ടറുടെയെങ്കിലും സേവനം ഉറപ്പാക്കിയിട്ടുണ്ടെന്ന് ജില്ല മെഡിക്കൽ ഓഫിസർ ഡോ. കെ. നാരായണ നായ്ക്ക് അറിയിച്ചു. പകർച്ചപ്പനി പ്രതിരോധവും മാലിന്യനിർമാർജനവുമായി ബന്ധപ്പെട്ട് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്പെഷാലിറ്റി ഡോക്ടർമാരുടെ ഒഴിവ് മാത്രമാണ് ജില്ലയിൽ കാര്യമായി ഉള്ളത്. പാരാമെഡിക്കൽ ജീവനക്കാരുടെ ഒഴിവ് നികത്തുന്നതിന് നടപടിയായിട്ടുണ്ട്. കൂടുതൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും സേവനം ആവശ്യമായ ആശുപത്രികളിൽ ആശുപത്രി മാനേജ്മ​െൻറ് കമ്മിറ്റിക്ക് നേരിട്ടും ദേശീയ ആരോഗ്യദൗത്യം വഴിയും താൽക്കാലികമായി നിയമിക്കുന്നതിന് നിർദേശം നൽകിയതായും അദ്ദേഹം അറിയിച്ചു. ജില്ലയിൽ ഈവർഷം ജനുവരി മുതലുള്ള കണക്കുപ്രകാരം െഡങ്കിപ്പനി സംശയിക്കുന്ന 1173 കേസുകളാണ് റിപ്പോർട്ട്ചെയ്തത്. 239 പേർക്ക് െഡങ്കിപ്പനി സ്ഥിരീകരിച്ചു. െഡങ്കി സംശയിക്കുന്ന അഞ്ച് മരണമാണ് ഉണ്ടായത്. എച്ച്1 എൻ1 സംശയിക്കുന്ന കേസുകൾ 149 എണ്ണം റിപ്പോർട്ട്ചെയ്തു. 40 കേസുകളിൽ രോഗം സ്ഥിരീകരിച്ചു. രണ്ട് എച്ച്1 എൻ1 മരണവും ജില്ലയിൽ ഉണ്ടായതായി ഡി.എം.ഒ അറിയിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ തദ്ദേശസ്ഥാപനങ്ങൾക്കും അടിയന്തരസാഹചര്യം പരിഗണിച്ച് താൽക്കാലികനിയമനം നടത്താമെന്ന് സർക്കാർ നിർദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സാങ്കേതികപ്രശ്നങ്ങൾ പറഞ്ഞ് തദ്ദേശസ്ഥാപനങ്ങൾ മടിക്കേണ്ടതില്ലെന്ന് ജില്ല കലക്ടർ മിർ മുഹമ്മദലി വ്യക്തമാക്കി. ജില്ലയിലെ ചില സ്വകാര്യ ആശുപത്രികൾ സൗജന്യ പനി ക്ലിനിക് നടത്താൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ദേശീയ ആരോഗ്യദൗത്യം ജില്ല പ്രോജക്ട് ഓഫിസർ ഡോ. എൻ. ലതീഷ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.