പൊലീസിനെ തടഞ്ഞ സംഭവം: നാല് ആർ.എസ്.എസ് പ്രവർത്തകർ അറസ്​റ്റിൽ

പയ്യന്നൂർ: ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിനെയും സംഘത്തെയും തടഞ്ഞ് കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കേസിൽ നാല് ആർ.എസ്.എസ് പ്രവർത്തകരെ പയ്യന്നൂർ പൊലീസ് അറസ്റ്റ് ചെയ്തു. രാമന്തളി മൊട്ടക്കുന്നിലെ കെ. ----------ശിവാസ്--------- (35), കെ. മനൂപ് (23), എം. സജീവൻ (34), കെ. റിതിൻ (22) എന്നിവരെയാണ് എസ്.ഐ കെ.പി. ഷൈൻ അറസ്റ്റ് ചെയ്തത്. രാമന്തളി കക്കംപാറയിലാണ് കേസിനാസ്പദമായ സംഭവം. ആർ.എസ്.എസ് രാമന്തളി മണ്ഡലം കാര്യവാഹക് ചൂരക്കാട്ട് ബിജുവി​െൻറ കൊലപാതകത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിൽ അക്രമം നടന്നിരുന്നു. ഈ സംഭവത്തിലെ പ്രതികളെ പിടിക്കാൻ കക്കംപാറ ഭാഗത്ത് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ എത്തിയപ്പോഴായിരുന്നു തടഞ്ഞത്. പിടികൂടിയ പ്രതികളുമായി തിരിച്ചുവരുമ്പോൾ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ റോഡിൽ തടസ്സമുണ്ടാക്കുകയായിരുന്നു. സംഭവത്തിൽ നാൽപതോളം പേർക്കെതിരെയാണ് കേസെടുത്തത്. എട്ടിക്കുളം ബീച്ച് റോഡിലെ കെ. ധനേഷിനെ (23) ഈ സംഭവത്തിൽ നേരത്തെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.