പെരുന്നാൾവസ്ത്രം നൽകി

പഴയങ്ങാടി: ജി.ഐ.ഒ മാടായി ഏരിയ പെരുന്നാളിനോടനുബന്ധിച്ച് പുതുവസ്ത്രം നൽകി. പഴയങ്ങാടി, മുട്ടം, പുതിയങ്ങാടി പ്രദേശങ്ങളിലെ 12 പെൺകുട്ടികൾക്കാണ് പുതുവസ്ത്രം നൽകിയത്. മിനാറിൽ നടന്ന ഇഫ്താർസംഗമത്തിൽ ജി.ഐ.ഒ മാടായി ഏരിയ പ്രസിഡൻറ് മുനസ്സ മെഹബൂബ് പുതിയങ്ങാടി യൂനിറ്റ് പ്രസിഡൻറ് സമീഹ സിദ്ദീഖിന് വസ്ത്രങ്ങൾ കൈമാറി ഉദ്ഘാടനംചെയ്തു. ജില്ല സെക്രട്ടറി സഫൂറ നദീർ, ഏരിയ സെക്രട്ടറി നുശാത്, വൈസ് പ്രസിഡൻറ് ഷൈമ മുഹമ്മദ്, ജോ. സെക്രട്ടറി ഹുദാ അബ്ദുൽസലാം എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.