മാനസികാരോഗ്യ കേന്ദ്രം ഉദ്ഘാടനം ഇന്ന്

ചെറുപുഴ: മേനാവെല്ലുവിളി നേരിടുന്നവരെ പുനരധിവസിപ്പിക്കുക ലക്ഷ്യമിട്ട് മാക്‌സ് മൈന്‍ഡ്‌സ് റിഹാബിലിറ്റേഷന്‍ സ​െൻറര്‍ ഇന്ന് തുറക്കും. മാനസികാരോഗ്യ വിദ്യാഭ്യാസം, സാമൂഹികശേഷി പരിശീലനം എന്നിവ നല്‍കി മേനാദൗര്‍ബല്യമുള്ളവരെ സമൂഹത്തി​െൻറ മുഖ്യധാരയിലേക്ക് കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ പറഞ്ഞു. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മാനസിക ആരോഗ്യപദ്ധതിയായ ദിശാദര്‍ശനും ഇവിടെ പ്രവര്‍ത്തനം തുടങ്ങുന്നുണ്ട്. ആരോഗ്യപ്രവര്‍ത്തകരായ പ്രവീണ്‍ ജോസഫ്, സോണി തോമസ്, രജീഷ് തോമസ്, നിതാമോള്‍ തങ്കച്ചന്‍, പി. ആശാദേവി എന്നിവരുടെ നേതൃത്വത്തിലുള്ള ട്രസ്റ്റാണ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. കേന്ദ്രം ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് അരവന്‍ചാലില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. സി. കൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ദിശാദര്‍ശ‍​െൻറ ഉദ്ഘാടനം ജില്ല പൊലീസ് മേധാവി ശിവവിക്രം നിർവഹിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.