സൗജന്യ മാനസികാരോഗ്യ ചികിത്സാക്യാമ്പ്​ നാളെ

ചെേമ്പരി: തലശ്ശേരി സോഷ്യൽ സർവിസ് സൊസൈറ്റിയും ചെേമ്പരി വൈ.എം.സി.എയും സംയുക്തമായി ചെേമ്പരി വിമല ആശുപത്രിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന രാവിലെ 10 മുതൽ ചെേമ്പരി വിമല ആശുപത്രിയിൽ നടക്കും. കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയിലെ മാനസികേരാഗ ചികിത്സാ വിദഗ്ധ ഡോ. സിസ്റ്റർ വിനീത രോഗികളെ പരിശോധിക്കും. നിർധനരോഗികൾക്ക് ആവശ്യമായ തുടർചികിത്സകളും മരുന്നുകളും ചെേമ്പരി വൈ.എം.സി.എയുടെ നേതൃത്വത്തിൽ ലഭ്യമാക്കും. കൂടുതൽ വിവരങ്ങൾക്ക് (പൗളിൻ തോമസ് കാവനാടിയിൽ -9495535736, സജി കണ്ടത്തിൽ -9447371209). വായനക്ക് മാറ്റ് കൂട്ടാൻ പുസ്തകവണ്ടികളുമായി നോർത്ത് മാപ്പിള യു.പി സ്കൂൾ മാട്ടൂൽ: വായനവാരാചരണേത്താടനുബന്ധിച്ച് നോർത്ത് മാപ്പിള യു.പി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദി 'പുസ്തകവണ്ടി'യുമായി മാട്ടൂൽ ഗ്രാമത്തിൽ സഞ്ചാരം നടത്തി. പൂർവ വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് പുസ്തകവണ്ടിക്ക് സ്വീകരണമൊരുക്കി. പുസ്തകങ്ങൾകൊണ്ട് വാഹനം നിറച്ചു. അഞ്ഞൂറിലധികം പുസ്തകങ്ങളാണ് വിദ്യാലയ ലൈബ്രറിയിലേക്ക് ലഭിച്ചത്. വിദ്യാലയത്തിൽ നിലവിലുള്ള വി.വി. മുഹമ്മദ് മൗലവി സ്മാരക ലൈബ്രറിയുടെ വിപുലീകരണവുമായി ബന്ധപ്പെട്ടാണ് സാഹിത്യവേദി പുസ്തകവണ്ടിയിറക്കിയത്. ജസീന്തയിൽ വാർഡ് മെംബർ അഭിലാഷ് ഫ്ലാഗ് ഒാഫ്ചെയ്തു. വി.പി. മുഹമ്മദ്കുഞ്ഞി മാസ്റ്റർ ആദ്യ പുസ്തകം നൽകി. പ്രധാനാധ്യാപിക ടി. സരള പുസ്തകം ഏറ്റുവാങ്ങി. പി.ടി.എ പ്രസിഡൻറ് മാങ്കീൽ രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. മുൻ പ്രധാനാധ്യാപകനായ ഡോ. സി. ശശിധരൻ, ശ്രീജിത്ത് മാസ്റ്റർ, പി. രാജു, ഫാമിസ്, കോമളവല്ലി എന്നിവർ സംസാരിച്ചു. എം.വി. പത്മനാഭൻ മാസ്റ്റർ സ്വാഗതവും ആനന്ദ് മാസ്റ്റർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.