p7bakk7 പാക്​ ​ കായിക നേട്ടം ആഘോഷിക്കുന്നവർ അങ്ങോ​േട്ടക്കുതന്നെ പോകണം: ന്യൂനപക്ഷ കമീഷൻ ചെയർമാൻ

ന്യൂഡൽഹി: പാകിസ്താ​െൻറ കായികനേട്ടങ്ങളെ പിന്തുണക്കുന്നവർ അവിടേക്കുതന്നെ പോകണമെന്ന് ദേശീയ ന്യൂനപക്ഷ കമീഷൻ അധ്യക്ഷൻ ഗയ്റുൾ ഹസൻ റിസ്വി. മീറത്തിൽ ഒരു ഇഫ്താർ പാർട്ടിക്കിടെ നടത്തിയ പ്രസ്താവന അദ്ദേഹം പിന്നീടും ആവർത്തിച്ചു. അതേസമയം, ചെയർമാൻ പറഞ്ഞു കഴിഞ്ഞാൽ പിന്നെ താൻ എന്തിനാണ് അഭിപ്രായം പറയുന്നതെന്നായിരുന്നു കമീഷൻ ഉപാധ്യക്ഷൻ ജോർജ് കുര്യൻറ പ്രതികരണം. ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താ​െൻറ ജയം കശ്മീരിൽ ഉൾപെടെ ആഘോഷിച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനാണ് താൻ പ്രതികരിച്ചതെന്ന് ഹസൻ റിസ്വി വിശദീകരിച്ചു. പാകിസ്താ​െൻറ വിജയം ആഘോഷിച്ചതി​െൻറ പേരിൽ മധ്യപ്രദേശിൽ 15 പേർക്ക് എതിരെ ദേശദ്രോഹ കുറ്റം ചുമത്തിയത് സംബന്ധിച്ച ചോദ്യത്തിനായിരുന്നു റിസ്വിയുടെ പ്രതികരണം. ശ്രീജിത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.