ഇഫ്താർ സംഗമം

പെരിങ്ങത്തൂർ: കരിയാട്‌ ന്യൂ മുസ്ലിം എൽ.പി സ്കൂളിൽ പി.ടി.എയുടെ ആഭിമുഖ്യത്തിൽ നടത്തിയ നോമ്പുതുറ വാർഡ് കൗൺസിലർ പി.കെ. സൗമിനി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എം.ടി.കെ. ശശി അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മിസ്‌ട്രസ് എം. പത്മജ സ്വാഗതം പറഞ്ഞു. മാളിയിൽ റഷീദ്‌ ഹാജി, മുണ്ടത്തടത്തിൽ കുഞ്ഞബ്ദുല്ല ഹാജി, വിനിൽ കുമാർ, രാജേഷ്‌ മാസ്റ്റർ, രാജീവൻ, അധ്യാപകരായ പ്രദീപ്‌കുമാർ, മുഹമ്മദ്‌ മംഗലശ്ശേരി, മഞ്ജുഷ എന്നിവർ സംസാരിച്ചു. ഒളവിലം ചെറുവയൽ മുക്ക് യങ് ഫൈറ്റേഴ്സി​െൻറ നേതൃത്വത്തിൽ ഇഫ്താർ സ്നേഹസംഗമവും അനുമോദനവും പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സി. ഗംഗാധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ ഉന്നതവിജയികൾക്കുള്ള ഉപഹാരം ചൊക്ലി ഗ്രാമപഞ്ചായത്തംഗം കെ.കെ. ശ്രീജ വിതരണം ചെയ്തു. കെ.പി. രതീഷ് കുമാർ, വി.കെ. ഖാലിദ്, എ.സി. രാജീവൻ, കെ.കെ. ധിജിൽ എന്നിവർ സംസാരിച്ചു. ഇ. റയീസ് സ്വാഗതവും വി.പി. നിഹാൽ നന്ദിയും പറഞ്ഞു. മാനവികം വാട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തിൽ നോർത്ത് മേനപ്രത്ത് ഇഫ്താർ കൂട്ടായ്മ സംഘടിപ്പിച്ചു. നവാസ് പി.വി. മേക്കുന്ന് അധ്യക്ഷത വഹിച്ചു. റയീസ്, കെ.പി.ആർ. ചൊക്ലി, മുസ്തഫ, അഫ്സൽ, ബിജോയ് പെരിങ്ങത്തൂർ, റഷീദ് അണിയാരം, സലീം പള്ളിയത്ത്, അലിയാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.