ഇഫ്താർ സംഗമം

കൂത്തുപറമ്പ്: കൂത്തുപറമ്പ് പ്രസ്ഫോറം, മഖ്ദൂമിയ എജുക്കേഷൻ ട്രസ്റ്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഇഫ്താർവിരുന്ന് സംഘടിപ്പിച്ചു. പ്രസ്ഫോറം കൂത്തുപറമ്പ് നഗരസഭ ചെയർമാൻ എം. സുകുമാരൻ ഉദ്ഘാടനംചെയ്തു. പ്രസ്ഫോറം പ്രസിഡൻറ് ടി. രവീന്ദ്രൻ അധ്യക്ഷതവഹിച്ചു. കൂത്തുപറമ്പ് എസ്.ഐ കെ. നിഷിത്ത് മുഖ്യാതിഥിയായി. മഖ്ദൂമിയ മാനേജർ അബ്ദുൽ റഷീദ് സഖാഫി ഇഫ്താർസന്ദേശം നൽകി. കെ. ധനഞ്ജയൻ, പി.കെ. സതീശൻ, കെ.വി. രജീഷ്, കെ. ജ്യോതിബാബു, കാണി പ്രകാശൻ, വി.കെ. ശിവദാസൻ, എം.പി. അൻവർ എന്നിവർ സംസാരിച്ചു. ടി.കെ. അനീഷ് സ്വാഗതവും എം. രാജീവൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.