കാലവർഷം: നാശനഷ്​ടം 17.67 ലക്ഷം

കാസർകോട്: മേയ് 30ന് തെക്കുപടിഞ്ഞാറൻ മൺസൂൺ ആരംഭിച്ചശേഷം ജില്ലയിൽ ഇതുവരെ 622.2 മി.മീ മഴ ലഭിച്ചു. കഴിഞ്ഞ 24 മണിക്കൂറിനകം 40 മി.മീ മഴയാണ് ലഭിച്ചത്. ജില്ലയിൽ ഇതുവരെ കാലവർഷത്തിൽ 92 വീടുകൾ തകർന്നു. ഇതിൽ 29 വീടുകൾ പൂർണമായും 63 വീടുകൾ ഭാഗികമായും തകർന്നു. കഴിഞ്ഞ 24 മണിക്കൂറിനകം ഒരു വീട് പൂർണമായും രണ്ടു വീട് ഭാഗികമായും തകർന്നു. വീടുകൾ തകർന്നതിനാൽ ജില്ലയിൽ ആകെ 17,67,625 രൂപയുടെ നാശനഷ്ടമാണുണ്ടായത്. കഴിഞ്ഞ 24 മണിക്കൂറിനകം ജില്ലയിലുണ്ടായത് 50,190 രൂപയുടെ നാശനഷ്ടമാണ്. നാലുപേർ കാലവർഷത്തിൽ മരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.