വ്യക്തിഗത ആനുകൂല്യങ്ങൾക്ക്​ അപേക്ഷ ക്ഷണിച്ചു

പനത്തടി: പഞ്ചായത്തിൽ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ജൂൺ 30ന് വൈകീട്ട് അഞ്ചുവരെ വാർഡുകേന്ദ്രങ്ങൾ, മൃഗാശുപത്രി, കൃഷി ഓഫിസ്, പഞ്ചായത്ത് ഓഫിസ് എന്നിവിടങ്ങളിൽ സ്വീകരിക്കും. കാറഡുക്ക: പഞ്ചായത്തിൽ വാർഷികപദ്ധതിയിലെ വിവിധ ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്തൃ തെരഞ്ഞെടുപ്പിനുള്ള അപേക്ഷഫോറം പഞ്ചായത്ത് ഓഫിസ്, വി.ഇ.ഒ ഓഫിസ്, കാറഡുക്ക കൃഷിഭവൻ, വെറ്ററിനറി ഡിസ്െപൻസറി എന്നിവിടങ്ങളിൽ ലഭിക്കും. അപേക്ഷകൾ ജൂലൈ അഞ്ചുവരെ ഓഫിസിൽ സ്വീകരിക്കും. അപേക്ഷയോടൊപ്പം 2017--18 സാമ്പത്തികവർഷത്തെ കെട്ടിടനികുതി, ഭൂനികുതി എന്നിവ ഒടുക്കിയ രസീതിയുടെ പകർപ്പ് ഹാജരാക്കണം. കുറ്റിക്കോൽ: പഞ്ചായത്തിൽ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ജൂൺ 30ന് വൈകീട്ട് മൂന്നുവരെ പഞ്ചായത്ത് ഒാഫിസിൽ സ്വീകരിക്കും. മൊഗ്രാൽ പുത്തൂർ: ഗ്രാമപഞ്ചായത്തി​െൻറ വാർഷികപദ്ധതിയിലെ ഗുണഭോക്തൃ തെരഞ്ഞെടുപ്പ് ഫോറം ജൂൺ 30വരെ പഞ്ചായത്ത് ഓഫിസിലും ഘടകസ്ഥാപനങ്ങളിലും വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. തൃക്കരിപ്പൂർ: ഗ്രാമപഞ്ചായത്തിൽ വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ അതത് വാർഡിലെ അംഗൻവാടികളിൽനിന്ന് ജൂൺ 23 മുതൽ വിതരണം ചെയ്യും. അപേക്ഷകൾ ആധാർ കാർഡി​െൻറ കോപ്പി, ദേശസാത്കൃത ബാങ്ക് പാസ് ബുക്കി​െൻറ കോപ്പി എന്നിവ സഹിതം ജൂൺ 30ന് വൈകീട്ട് മൂന്നിനകം അംഗൻവാടികളിലും പഞ്ചായത്ത് ഓഫിസിലും നൽകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.