സര്‍ക്കാര്‍ മദ്യനയം പിന്‍വലിക്കണം

കാഞ്ഞങ്ങാട്: തലശ്ശേരി അതിരൂപത, കണ്ണൂര്‍ രൂപത, കോട്ടയം അതിരൂപത മലബാര്‍ റീജ്യൻ, കെ.സി.ബി.സി മദ്യവിരുദ്ധസമിതി, കേരള മദ്യനിരോധന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സര്‍ക്കാര്‍ മദ്യനയം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫിസിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് എമിരിറ്റസ് മാര്‍ ജോര്‍ജ് വലിയമറ്റം ഉദ്ഘാടനം ചെയ്തു. തലശ്ശേരി അതിരൂപതാ വികാരി ഫാ. അലക്‌സ് താരാമംഗലം അധ്യക്ഷത വഹിച്ചു. ഫാ. തോമസ് തൈത്തോട്ടം, ഫാ. ജോര്‍ജ് എളുക്കുന്നേല്‍, ഷാജി കൊല്ലക്കൊമ്പില്‍, പി.ജെ. തോസഫ്, ഷിേൻറാ ആലപ്പാട്ട്, ജോബിന്‍ കോയിപ്പുറത്ത്, എ.യു. മത്തായി, ടോം വെണ്ണായിപ്പള്ളി, സണ്ണി കൊക്കാവള്ളി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.