ശ​ുചീകരണത്തിന്​ ജനങ്ങൾ മുന്നിട്ടിറങ്ങണം ^എം.എൽ.എ

ശുചീകരണത്തിന് ജനങ്ങൾ മുന്നിട്ടിറങ്ങണം -എം.എൽ.എ ഇരിട്ടി: ഡെങ്കിപ്പനി ഉൾെപ്പടെയുള്ള രോഗങ്ങൾ പടരുന്ന സാഹചര്യത്തിൽ മാലിന്യനിർമാർജന ശുചീകരണ പ്രവർത്തനങ്ങൾക്ക് മുഴുവൻ ജനങ്ങളും മുന്നിട്ടിറങ്ങണമെന്ന് അഡ്വ. സണ്ണിജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹിക വ്യാപാര സംഘടന നേതാക്കൾ, യുവജന സംഘടനകൾ, ക്ലബുകളുടെയുമൊക്കെ നേതൃത്വത്തിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തണം. ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് രൂപവത്കരിച്ചിട്ടുള്ള വാർഡ്തല ശുചിത്വസമിതികൾ എത്രയും പെട്ടന്ന് യോഗം വിളിച്ചുചേർത്ത് ബഹുജന സഹകരണത്തോടെ ശുചിത്വപ്രവർത്തനങ്ങളിൽ പങ്കാളികളാവണം. കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകരുടെയും സഹകരണം തേടാൻ തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. ഇതി​െൻറ മുന്നോടിയായി അയ്യങ്കുന്ന് പഞ്ചായത്തിൽപെട്ട ജനപ്രതിനിധികൾ, രാഷ്ട്രീയ വ്യാപാര സന്നദ്ധസംഘടന പ്രവർത്തകരടക്കമുള്ള മുഴുവൻ ജനങ്ങളും ശുചീകരണയജ്ഞത്തിൽ പങ്കാളികളാവണമെന്നും എം.എൽ.എ ആവശ്യപ്പെട്ടു. കളഞ്ഞുകിട്ടിയ മാല തിരിച്ചുനൽകി ഇരിട്ടി: ഉളിക്കൽ ടൗണിൽനിന്ന് കളഞ്ഞുകിട്ടിയ രണ്ടേകാൽ പവൻ സ്വർണമാല ഉടമക്ക് തിരിച്ചുനൽകി. കഴിഞ്ഞദിവസം ലോട്ടറിവിൽപന നടത്തുന്നതിനിടയിലാണ് ഉളിക്കലിൽനിന്ന് ജോസിന് മാല ലഭിച്ചത്. ഉളിക്കൽ സ്റ്റേഷനിൽ ഹാജരാക്കിയ മാല ഉടമ സോണിയക്കു തിരിച്ചുനൽകി. ജോസിനെ പൊലീസും നാട്ടുകാരും അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.