വായനപക്ഷാചരണം: അക്ഷരദീപം തെളിയിച്ചു

പയ്യന്നൂർ: കുഞ്ഞിമംഗലം വി.ആർ. നായനാർ സ്മാരക വായനശാല ആൻഡ് ഗ്രന്ഥാലയം സംഘടിപ്പിക്കുന്ന വായന പക്ഷാചരണം ആരംഭിച്ചു. കണ്ണൂർ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഡോ. വൈ.വി. കണ്ണൻ വായനപക്ഷാചരണം ഉദ്ഘാടനം ചെയ്തു. കെ. മനോഹരൻ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞിരാമൻ സംസാരിച്ചു. ബാലവേദി, യുവജനവേദി, വനിതാവേദി, വയോജനവേദി പ്രവർത്തകരും ആദ്യകാല ഗ്രന്ഥാശാലാ പ്രവർത്തകരും ചേർന്ന് അക്ഷരദീപം തെളിയിച്ചു. ഇഫ്താർ വിരുന്ന് പയ്യന്നൂർ: കോൺഗ്രസ് കുഞ്ഞിമംഗലം മണ്ഡലം കമ്മിറ്റി ഇഫ്താർ വിരുന്ന് എൻ. നൗഷാദ് മൗലവി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് കെ. വിജയൻ അധ്യക്ഷത വഹിച്ചു. ജമാൽ കടന്നപ്പള്ളി, എം.പി. ഉണ്ണികൃഷ്ണൻ, ജി. സുകുമാർ, വി.എൻ. എരിപുരം, എം.കെ. രാജൻ, എസ്.കെ.പി. സക്കറിയ, ടി.പി. മുസ്തഫ എന്നിവർ സംസാരിച്ചു. എം.കെ. ബാലകൃഷ്ണൻ സ്വാഗതവും കെ.വി. സതീഷ് കുമാർ നന്ദിയും പറഞ്ഞു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.